എല്‍.പി.ജി പഞ്ചായത്തുമായി കേന്ദ്രം; ഉദ്ഘാടനം ഇന്ന് ഗുജറാത്തില്‍
ന്യൂഡല്‍ഹി: ഗുണമേന്മയുള്ളതും ശുദ്ധവുമായ പാചകവാതകം ലഭ്യമാക്കാന്‍ എല്‍.പി.ജി പഞ്ചായത്ത് എന്ന നൂതന ആശയുവുമായി കേന്ദ്ര സര്‍ക്കാര്‍.
പഞ്ചായത്തുകള്‍ തോറും പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവല്‍കരണം നല്‍കുകയെന്നതാണ് പദ്ധതി.
രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാകത കണക്ഷന്‍ നല്‍കാനായി രൂപം കൊടുത്ത പ്രധാന്‍മന്ത്രി ഉജ്വല്‍ യോജനയുമായി ബന്ധപ്പെട്ടാണ് എല്‍.പി.ജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം എല്‍.പി.ജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ദേശീയ തല ഉദ്ഘാടനം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള ഇസാന്‍പൂര്‍-മോട്ട ഗ്രാമത്തില്‍ ഇന്ന് നിര്‍വഹിക്കും. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി പ്രകാരം എല്‍.പി.ജി സിലിണ്ടറുകള്‍ ലഭിച്ചവര്‍, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പരസ്പരം സംവദിക്കാനുള്ള വേദിയൊരുക്കുകയെന്നതാണ് എല്‍.പി.ജി പഞ്ചായത്തിലൂടെ ലക്ഷ്യമിടുന്നത്.
2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന ഉദ്ഘാടനം ചെയ്തത്. മരം, കരി തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ ലക്ഷ്യംവച്ചാണ് പദ്ധതി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."