ഫുക്കുഷിമ: സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കോടതി
ടോകിയോ: 2011ലെ ഫുക്കുഷിമ ആണവദുരന്തത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ജപ്പാന്‍ കോടതിയുടെ ഉത്തരവ്. ആണവ റിയാക്ടറിന്റെ നടത്തിപ്പുകാര്‍ക്കാണ് ദുരന്തത്തിന്റെ ഉത്തരവാദിത്തമെന്നും ഇക്കാര്യത്തില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി.
ടോകിയോക്കടുത്തുള്ള ചിബയിലെ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. സുനാമിയില്‍ ഫുക്കുഷിമ ദായ്ച്ചി ആണവ പ്ലാന്റ് തകര്‍ന്നുണ്ടായ അപകടം ഒഴിവാക്കുക സര്‍ക്കാരിന് അസാധ്യമാണെന്നാണ് കോടതി വിധിയിലുള്ളത്.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 42 പരാതിക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 376 മില്യന്‍ യെന്‍(ഏകദേശം 21,76,55,751 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ പ്ലാന്റിന്റെ നടത്തിപ്പുകാരായ ടോകിയോ ഇലക്ട്രിക് പവര്‍ കോ(ടെപ്‌കോ)യോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2011ല്‍ മേഖലയില്‍ സുനാമിയെ തുടര്‍ന്നുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കിഴക്കന്‍ ജപ്പാനിലെ ആണവ നിലയത്തിലെ റിയാക്ടര്‍ ശീതീകരണയന്ത്രം പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ആണവവികിരണത്തില്‍ പരിസര പ്രദേശങ്ങളെല്ലാം വാസയോഗ്യമല്ലാതാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."