ഇസ്‌ലാം ലോകത്ത് ശുദ്ധീകരിക്കപ്പെട്ട മതം: റഹ്മത്തുള്ള ഖാസിമി മുത്തേടം
കുന്നുംകൈ: ഇസ്‌ലാം ലോകത്ത് ശുദ്ധീകരിക്കപ്പെട്ട മതമാണെന്നു പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം. എസ്.വൈ.എസ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ഭീമനടി കാലിക്കടവില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച വിചാര സദസിലെ പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരാധനകള്‍ പഠിപ്പിക്കാന്‍ വന്നതല്ല ഇസ്‌ലാമെന്നും മനസിനെ ശുദ്ധീകരിക്കലാണ് ഇസ്‌ലാം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് എ.സി അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന കൗണ്‍സലര്‍ സി.കെ.കെ മാണിയൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആമില മീറ്റ് സയ്യിദ് അലിയാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ഉമര്‍ മൗലവി അധ്യക്ഷനായി.
മണ്ഡലം ജനറല്‍സെക്രട്ടറി മുഹമ്മദ് കുഞ്ഞി വിഷയാവതരണം നടത്തി. സയ്യിദ് സഫിയുള്ളാഹില്‍ ജമലുല്ലൈലി തങ്ങള്‍ ,സയ്യിദ് താജുദ്ദീന്‍ പൂക്കോയ തങ്ങള്‍ മജിലിസുന്നൂറിന് നേതൃത്വം നല്‍കി. സയ്യിദ് ഹസന്‍ ഹാരിസ് അസ്സഖാഫ് അല്‍ മാഹിരി തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, സയ്യിദ് ഖമറുദ്ധീന്‍ തങ്ങള്‍, എസ്.വൈ. എസ് ജില്ലാ സെക്രട്ടറി കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, കെ. അഹമ്മദ് കുഞ്ഞി, മുഹമ്മദ് ഹനീഫ് ഫൈസി, വി.പി നൂറുദ്ധീന്‍ മൗലവി, ബഷീര്‍ ഫൈസി, മുഹമ്മദ് ബാഖവി ഫൈസല്‍ ഫൈസി, മുനീര്‍ മൗലവി, മുഹമ്മദ് റഫീഖ് അല്‍ അസ്ഹരി, ജാതിയില്‍ അസിനാര്‍, എന്‍.എം റൗഫ് ഹാജി, സിദ്ധീഖ് ആമത്തല, സ്വാദിഖ് മൗലവി, മുഹമ്മദ് ലത്തീഫി, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, പി.സി ഇസ്മായില്‍, കെ കെ ബഷീര്‍, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."