സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി ഇന്ന്
ബംഗളൂരു: ബംഗളൂരു സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗളൂരു സിറ്റി പൊലിസ് കേടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി. വ്യവസായി എം.കെ കുരുവിള നല്കിയ പരാതിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹരജിയിലാണ് കോടതിയുടെ വിധി. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് വിധി പറയുക.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്പ്പെടെയുള്ളവര് ഒന്നരകോടിയോളം രൂപ തട്ടിയെന്നാണ് കേസ്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ഹരജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."