ക്രിസ്തുമസ് സമ്മാനമായി 192 വീടുകള്‍ നല്‍കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ ഭവനരഹിതരായി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫിഷറിസ് വകുപ്പ് മുട്ടത്തറയില്‍ നിര്‍മിക്കുന്ന വീടുകള്‍ ക്രിസ്തുമസിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം ആദ്യമായി പൂര്‍ത്തിയാക്കുന്നത് ഫിഷറിസ് വകുപ്പിന്റെ ഈ പദ്ധതിയിലൂടെയായിരിക്കും.
മൂന്നേക്കര്‍ സ്ഥലത്ത് പതിനേഴേമുക്കാല്‍ കോടി ചെലവില്‍ രണ്ടു നിലകളിലായി എട്ടു വീടുകള്‍ വീതമുള്ള 24 യൂനിറ്റുകളാണ് മുട്ടത്തറയില്‍ പൂര്‍ത്തിയായി വരുന്നത്. ഇതില്‍ ആറ് യൂനിറ്റുകളുടെ രണ്ടു നിലകളും 13 യൂനിറ്റുകളുടെ ഒന്നാം നിലയും നിര്‍മാണം പൂര്‍ത്തിയായി.
ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കും. തീരത്തുനിന്ന് 50 മീറ്ററിനകത്ത് ഒന്നും രണ്ടും ലൈനില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ വീടുകള്‍ അനുവദിച്ചിരിക്കുന്നത്. മൂന്നാമത്തെ ലൈനിലുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. മുട്ടത്തറ പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവംബറോടെ കാരോടും അടിമലത്തുറയിലും നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തീരദേശ വികസന കേര്‍പ്പറേഷനാണ് പദ്ധതിയുടെ ഡിസൈന്‍ തയാറാക്കിയത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കേണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."