ബേക്കറിയില്‍ തീപിടിത്തം; അപകടം ഒഴിവായി
ചവറ: ദേശീയപാതയോരത്തെ ബേക്കറിയിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി.
അപകടകരമായ ഉപകരണങ്ങള്‍ ഉണ്ടായെങ്കിലും രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കിയത് അപകടം ഒഴിവാക്കി.
പന്മന ഇടപ്പള്ളിക്കോട്ടയിലുള്ള പുലരി ബേക്കറിയിലാണ് ഇന്നലെ വൈകിട്ട് 6.35 ഓടെ തീ പിടിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണന്നാണ് പ്രാഥമിക നിഗമനം. ബോര്‍മയടക്കം പ്രവര്‍ത്തിക്കുന്ന ബേക്കറിക്കുള്ളില്‍ ശക്തിയായി തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു.
ജനറേറ്റര്‍, ബോര്‍മ മെഷീന്‍ എന്നിവ ഉള്ളത് കാരണം വലിയ അപകടം ഉണ്ടാകുമെന്ന് കരുതിയെങ്കിലും വേഗം തന്നെ ചവറ ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രണ്ടാം നിലയിലെ ഗ്ലാസ് തകര്‍ന്നതോടെ അത് വഴി വെള്ളം പമ്പ് ചെയ്യുകയായിരുന്നു. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രസന്നകുമാര്‍ ലിഡിങ് ഫയര്‍മാന്‍ സുനില്‍ കുമാര്‍, ഫയര്‍മാന്‍മാരായ മണികണ്ഠന്‍, റിഷാദ്, കിരണ്‍, നാസിം, ഷിഹാബ്, ജയപ്രകാശ്, രഞ്ജീഷ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."