മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് മടവൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസിന്
കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്തെ പി.റ്റി.എ അവാര്‍ഡിനു മടവൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹത നേടി.
തിരുവനന്തപുരം മണക്കാട് ടി.ടി.ഐയില്‍ നടന്ന ചടങ്ങില്‍ എസ്.ശിവകുമാര്‍ എം.എല്‍.എയില്‍ നിന്ന് പി.റ്റി.എ പ്രസിഡന്റ് വി. പ്രസന്നന്‍, ഹെഡ്മിസ്ട്രസ് വസന്തകുമാരി അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡയരക്ടര്‍ രമണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.റ്റി.എക്കുള്ള അവാര്‍ഡും സ്‌കൂള്‍ നേടിയിരുന്നു. അക്കാദമിക് മേഖലയിലും നോണ്‍ അക്കാദമിക് മേഖലയിലും പി.ടി.എ നടത്തിയ വേറിട്ടതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.
മികവാര്‍ന്ന പഠന പ്രവര്‍ത്തനങ്ങള്‍, സാന്ത്വന സഹായങ്ങള്‍, ജൈവ പച്ചക്കറി തോട്ടം, മികവാര്‍ന്ന ക്ലബ് പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, ജെ. ആര്‍. സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.എസ്.എസ് യൂനിറ്റുകളുടെ മികച്ച പ്രവര്‍ത്തനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, കൗണ്‍സിലിങ് ക്ലാസുകള്‍, തുടങ്ങിയവയില്‍ പി.ടി.എയുടെ ശക്തമായ ഇടപെടലുകളാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."