രോഗം വരാതിരിക്കാന്‍ എന്തു കഴിക്കണം; എന്തു കഴിക്കരുത്
1. ശരിയായ പോഷണവും ആരോഗ്യവും ലഭിക്കാന്‍ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തേണ്ടതാണ്. വീടുകളില്‍ ജൈവകൃഷിയിലുടെ ഉത്പാദിപ്പിച്ചവയാണ് അത്യുത്തമം. കടകളില്‍ നിന്നു വാങ്ങുന്നവ കൃത്യമായി വൃത്തിയാക്കാന്‍ മറക്കുകയുമരുത്.
2. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ സുഖശോധന പ്രദാനം ചെയ്യുന്നു. ഈത്തപ്പഴം, പയര്‍വര്‍ഗങ്ങള്‍, ഓറഞ്ച്, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
3. ധാരാളം വെള്ളം കുടിക്കുക. കഞ്ഞിവെളളം, ജീരകവെള്ളം തുടങ്ങിയവയും ആകാം. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
4. മാംസാഹാരങ്ങളും പഞ്ചസാരയും കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. എണ്ണ, നെയ്യ് എന്നിവ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നതിനാല്‍ പൊരിച്ചതും വറുത്തതും ബേക്കറി പലഹാരങ്ങളും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
5. സോഡ, കൃത്രിമ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
6. ഔഷധഗുണമുള്ള ഇഞ്ചി, ഏലം, കറുവാപ്പട്ട, വെളുത്തുള്ളി, മല്ലി, ജീരകം, വറ്റല്‍മുളക്, മഞ്ഞള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഉപ്പ്, ചുവന്ന മുളക്, എണ്ണ, കളറുകള്‍ എന്നിവ പരമാവധി കുറയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."