എന്തൊക്കെയാണ് ശരിയായ ഭക്ഷണശീലങ്ങള്‍
1. ഭക്ഷണം സമയാസമയം കഴിക്കുക. വയര്‍ പൂര്‍ണമായും കാലിയാവാനോ അമിതമായി നിറഞ്ഞു നില്‍ക്കാനോ അവസരം നല്‍കരുത്.
2. മറ്റു ടെന്‍ഷനുകള്‍ ഒഴിവാക്കി പൂര്‍ണമായും ആസ്വദിച്ചാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഭക്ഷിക്കേണ്ടത്. ഫോണും ടിവിയും ഒഴിവാക്കി ഭക്ഷണത്തിന്റെ മണവും രുചിയും സ്വാദും ആസ്വദിച്ച് വേണം കഴിക്കാന്‍.
3. ഭക്ഷണം വാരിവിഴുങ്ങരുത്. പകരം സാവധാനം ചവച്ചരച്ച് കഴിക്കുക.
4. ഭക്ഷണശേഷം കഠിന ജോലികളും അഭ്യാസങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
5. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നതിനു പകരം നേരത്തേ കഴിക്കുന്നത് ശീലമാക്കുക. രാത്രി ഭക്ഷണം ഉറക്കത്തിന് ഒരു മണിക്കൂറെങ്കിലും മുന്‍പേ കഴിക്കണം.
6. ഉറക്കവും ടെന്‍ഷന്‍ കുറഞ്ഞ മനസും നല്ല ദഹനം സാധ്യമാക്കുന്നു. അതേസമയം, മദ്യപാനവും പുകവലിയും ദഹനക്കേടിന് ഇടയാക്കുകയാണ് ചെയ്യുന്നത്.
കൃത്യമായ ഭക്ഷണം ചിട്ടയായി കഴിക്കുകയാണെങ്കില്‍ ഗ്യാസ്, പുണ്ണ്, നെഞ്ചെരിച്ചില്‍ തൊട്ട് അമിതവണ്ണം, മലബന്ധം, വയര്‍ ചാടല്‍, മൂലക്കുരു എന്നിവവരെ മാറ്റിയെടുക്കാനും പ്രതിരോധിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."