HOME
DETAILS

സന്നദ്ധസേവനത്തിന്റെ അതിരുകളില്ലാത്ത കാഴ്ചകള്‍

  
backup
September 23 2017 | 20:09 PM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf

ആത്മസമര്‍പ്പണത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും സംഘരൂപമാണ് 'വിഖായ'. സേവനതത്പരരായ ഒരുപറ്റം നിസ്വാര്‍ഥസേവകരുടെ ഈ കൂട്ടായ്മയ്ക്ക് ഇപ്പോള്‍ രണ്ടു വയസ് തികയുന്നു. 2015 ഫെബ്രവരി മാസത്തിലെ സായാഹ്നത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ മഹാസംഗമത്തില്‍ പരന്നുകിടന്ന ജനലക്ഷങ്ങളെ സാക്ഷിയാക്കി മഹല്‍വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ കര്‍മഭടന്മാരെ മലയാളക്കരക്കു സമ്മാനിച്ചത്. രണ്ടു വര്‍ഷത്തെ ചെറിയ കാലയളവിനിടയില്‍ കേരളത്തിന് അകത്തും പുറത്തും സന്നദ്ധസേവന മേഖലയില്‍ പുതുചരിത്രം രചിച്ചുമുന്നേറുകയാണ് 'വിഖായ'.

ഈത്തപ്പനകളുടെ നാട്ടിലെ സന്നദ്ധസേവകര്‍
മരുഭൂമിയില്‍ മരുപ്പച്ച തേടി വന്ന പ്രസ്ഥാനബന്ധുക്കളുടെ ശക്തമായ സംഘടനാ സംവിധാനമുള്ള പ്രവിശാലമായ ഭൂമിയാണ് ഇസ്‌ലാമിക നാഗരികതയുടെ സംഗമഭൂമിയായ സഊദി അറേബ്യ. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷനല്‍ കമ്മിറ്റിക്കു കീഴില്‍ ഓരോ പ്രവിശ്യയിലും സമസ്തയുടെ മഹിതമായ സന്ദേശം മലയാളി സമൂഹത്തിനു പകര്‍ന്നുനല്‍കാനും ഉത്തമ സമുദായത്തിന്റെ ഉദാത്ത മാതൃക ജനങ്ങളില്‍ എത്തിക്കാനും സാധിച്ചിട്ടുണ്ട്.
എസ്.കെ.എസ്.എസ്.എഫിന്റെ സില്‍വര്‍ ജൂബിലി ഉപഹാരമായി വിഖായ സന്നദ്ധ സേവകരെ സമര്‍പ്പിച്ച അതേവര്‍ഷം തന്നെ വിശുദ്ധഭൂമിയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കി കര്‍മഭടന്മാര്‍ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. പുണ്യഭൂമിയുടെ പ്രവേശന കവാടമായ ചെങ്കടല്‍ തീരത്തെ ജിദ്ദാ നഗരത്തെ കേന്ദ്രമാക്കിയാണ് സഊദി വിഖായയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്. ഇസ്‌ലാമിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ ബദറിലെ ധര്‍മസമരത്തെ ഓര്‍മപ്പൈടുത്തി ആദ്യവര്‍ഷം 313 അംഗങ്ങളെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനത്തിനായി സജ്ജരാക്കിയത്.
വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഊദി വിഖായയുടെ തുടക്കമെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചു പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധങ്ങളായ സേവനപ്രവര്‍ത്തങ്ങള്‍ ഇന്ന് വിഖായക്കു കീഴില്‍ നടന്നുവരുന്നു. സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത്തുമായി ബന്ധപ്പെട്ട് കുരുക്കിലകപ്പെട്ട മലയാളികളടക്കമുള്ള പ്രവാസികളുടെ സഹായിക്കാന്‍ വിഖായയുടെ കീഴില്‍ ഹെല്‍പ്‌ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.

അംഗീകാരങ്ങള്‍
313ല്‍ തുടങ്ങി ഇത്തവണ 600ല്‍ എത്തിനില്‍ക്കുന്ന വിഖായ സംഘത്തെ കുറഞ്ഞ കാലയളവില്‍ തന്നെ നിരവധി അംഗീകാരങ്ങളാണു തേടിയെത്തിയിരിക്കുന്നത്. സഊദി ആരോഗ്യ വകുപ്പിന്റെയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും മാതൃകാ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ഇതിനകം സംഘം നേടിക്കഴിഞ്ഞിട്ടുണ്ട്.

ഹാജിമാര്‍ക്കായി സമര്‍പ്പിച്ച്
ഇത്തവണ മൂന്നാം വര്‍ഷമാണ് വിഖായ സന്നദ്ധ സേവകര്‍ ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാനായി കര്‍മവേദിയിലിറങ്ങിയത്. വിഖായക്കു മുന്‍പു തന്നെ ഹജ്ജ് സേവനത്തിനു വേണ്ടിയുള്ള പ്രവാസികളുടെ പൊതു പ്ലാറ്റ്‌ഫോമായ ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിത്തിന്റെ കീഴിലും മക്കയിലും ജിദ്ദയിലുമുള്ള ഇസ്‌ലാമിക് സെന്ററിനുകീഴിലും സമസ്ത പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു.
ഓരോ വര്‍ഷവും വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനത്തില്‍ തന്നെ ഹജ്ജ് സേവനത്തിനുള്ള വിഖായ സംഘത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. ഓരോ പ്രവിശ്യകളില്‍നിന്നും സേവനതല്‍പരരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വളരെ സൂക്ഷ്മമായി പരിശോധിച്ചും പരീക്ഷിച്ചുമാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക.
ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യ ഹജ്ജ് വിമാനം ഇരു ഹറമുകളുടെയും പ്രവേശന കവാടമായ ജിദ്ദ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്തുമുതല്‍ ആരംഭിക്കുന്നു വിഖായ ഹജ്ജ് സേവകരുടെ പ്രവര്‍ത്തനങ്ങള്‍. ഹാജിമാരെ മധുരപാനീയങ്ങള്‍ നല്‍കി വിശുദ്ധഭൂമിയിലേക്കു സ്വീകരിച്ചാനയിക്കുക, ഓരോ വിമാനത്തിലും വന്നിറങ്ങുന്ന ഹാജിമാരെ സുരക്ഷിതമായി അവരുടെ താമസസ്ഥലത്തേക്ക് എത്തിക്കാന്‍ വാഹനത്തില്‍ കയറ്റുക, ഹാജിമാരുടെ ബാഗേജുകള്‍ വാഹനത്തില്‍ എത്തിക്കുക, രോഗികളായ ഹാജിമാര്‍ക്കു വേണ്ട മെഡിക്കല്‍ സഹായം നല്‍കുക അങ്ങനെ നീണ്ടുപോകുന്നു വിമാനത്താവളത്തിലെ വിഖായസംഘത്തിന്റെ സേവനങ്ങള്‍.
ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ, മിസ്ഫല തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മക്കയിലെ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹാജിമാരെ ഹറമില്‍ എത്തിക്കുക, വഴിതെറ്റുന്നവരെ അവരുടെ റൂമുകള്‍ എത്തിക്കുക, ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ വരുന്നവര്‍ക്കു ഭക്ഷണം വിതരണം ചെയ്യുക, ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കുക, മക്കയില്‍ മരണപ്പെടുന്ന ഹാജിമാരുടെ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുക, അവശരും രോഗികളുമായ ഹാജിമാര്‍ക്ക് വീല്‍ചെയര്‍ സൗകര്യം ചെയ്തുകൊടുക്കുക...ഇത്തരം കാര്യങ്ങളാണ് മക്കയില്‍ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്നത്.
ഹജ്ജിന്റെ സുപ്രധാന കര്‍മങ്ങള്‍ നടക്കുന്ന ദുല്‍ഹജ്ജ് എട്ടുമുതല്‍ 13 വരെയുള്ള ദിവസങ്ങള്‍ വിഖായ അംഗങ്ങളുടെ ജീവിതത്തിലെ അനുഗ്രഹീത ദിനരാത്രങ്ങളാണ്. മിനാ താഴ്‌വാരത്തേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു വിശ്വസിസമൂഹം തമ്പുകളുടെ നഗരമായ മിനായിലേക്കും തുടര്‍ന്ന് അറഫാ മൈതാനിയിലേക്കും ആകാശപ്പന്തലിനു കീഴില്‍ ഒരേ മനസോടെ മുസ്ദലിഫായിലെ രാപാര്‍ക്കല്‍ കര്‍മവും കഴിഞ്ഞു വീണ്ടും മിനായിലേക്കും നീങ്ങുമ്പോള്‍ കണ്ണില്‍ എണ്ണയൊഴിച്ചു രാപകല്‍ വ്യത്യാസമില്ലാതെ ഒപ്പം നീങ്ങുന്ന പതിനായിരക്കണക്കിന് സഊദി സുരക്ഷാ ഭടന്മാര്‍ക്കൊപ്പം വിഖായ കാവല്‍ഭടന്മാരും സജീവമാകും.
ബിഷ്‌റുല്‍ ഹാഫി എന്ന കൊച്ചുസേവകന്‍ വിഖായയുടെ ജാക്കറ്റും തൊപ്പിയുമണിഞ്ഞ് ഹാജിമാര്‍ക്കു വെള്ളവുമായി ഓടിനടന്നത് ഇത്തവണത്തെ ഹജ്ജ് കാഴ്ചകളില്‍ ഏറെ കൗതുകം നിറച്ച ഒന്നായിരുന്നു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്തയുടെ മുശാവറ അംഗം ചേറുവാളൂര്‍ ഉസ്താദ് തുടങ്ങി വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ പ്രസ്ഥാന നേതാക്കള്‍ അസീസിയ വിഖായ ക്യാംപ് സന്ദര്‍ശിച്ചതു പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ആവേശം പകരുന്നതായിരുന്നു.
സമര്‍പ്പിത മനസുമായി ആറുദിന രാത്രങ്ങളില്‍ ഹാജിമാര്‍ക്കൊപ്പം നിലയുറപ്പിച്ചു നടത്തിയ സേവനപ്രവര്‍ത്തനങ്ങളുടെ നിറഞ്ഞ ആത്മസംതൃപ്തിയിലാണ് ഇന്ന് വിഖായ സന്നദ്ധസേവകരുള്ളത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago