HOME
DETAILS

പിടിച്ചുപറിക്കുന്ന സര്‍ക്കാര്‍

  
backup
September 23 2017 | 23:09 PM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 

ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സമ്മതിച്ചിരിക്കുന്നു.


ഭാരതം ലോക സാമ്പത്തികശക്തിയായി വളരുമെന്ന് സ്വപ്നം കണ്ടവര്‍ക്ക് ഇടിത്തീപോലെയാണ് സാമ്പത്തിക അരക്ഷിതാവസ്ഥയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ത്യയും ചൈനയും ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വളരുമെന്ന് പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ കളം മാറ്റിയിരിക്കുന്നു.


കയറ്റുമതി ക്ഷയിക്കുന്നു. ഇറക്കുമതി വര്‍ധിക്കുന്നു. ലോകവിപണിയില്‍ ഇന്ത്യയുടെ ഇടം ഇല്ലാതാവുന്നു. ആഭ്യന്തര വിപണിയും മെച്ചപ്പെടുന്നില്ല. ബാങ്കിങ് മേഖല തളരുന്നു. വായ്പ വാങ്ങാന്‍ ആളില്ല വായ്പ എടുത്ത് ഒരു മേഖലയിലും വിജയിക്കാനാവുന്നില്ല. നിക്ഷേപകരും കുറയുന്നു.


മാര്‍ക്കറ്റില്‍ പണലഭ്യത കുറയുമ്പോള്‍ വ്യാപാരകമ്മി സംഭവിക്കും. പണപ്പെരുപ്പം ഉള്‍പ്പെടെ സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാവും. 56 ശതമാനം ഇന്ത്യക്കാരുടെ ഉപജീവനമാര്‍ഗമായ കാര്‍ഷികരംഗം വലിയ തകര്‍ച്ചയാണ് നേരിടുന്നത്. റബ്ബര്‍, തേയില, കാപ്പി, നെല്ല്, ഗോതമ്പ്, നാളികേരം, കരിമ്പ്, പച്ചക്കറി ഇവയൊന്നിനും ഉല്പാദനച്ചെലവിനനുസരിച്ച് വില ലഭ്യമല്ല.


ഗാട്ട്-ആസിയാന്‍ കരാറിന്റെ മറവില്‍ റബ്ബര്‍, കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷികവസ്തുക്കള്‍ കുറഞ്ഞ വിലക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇറക്കുമതി തീരുവ എട്ടുശതമാനം മാത്രം. ആഭ്യന്തര ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ല. ഫലം ഗുണനിലവാരം കുറഞ്ഞ വൈദേശിക ഉല്പന്നങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കര്‍ഷകരുടെ നട്ടെല്ല് മാത്രമല്ല ജീവനും നഷ്ടപ്പെടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയല്ലാതായി. ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മോദി സര്‍ക്കാര്‍ 2016-17 വര്‍ഷം 6.5 ലക്ഷത്തോളം കോടി രൂപ നികുതി ഇളവടക്കം അനുവദിച്ചു. എന്നാല്‍, 99 ശതമാനം വരുന്ന ബാക്കിയുള്ളവര്‍ക്ക് അനുവദിച്ചതാകട്ടെ 2.5 ലക്ഷം കോടിയില്‍ താഴെ മാത്രവും.


പണക്കാര്‍ക്കുവേണ്ടി പണക്കാരാല്‍ ഭരിക്കുന്ന നാടായി ഭാരതം അതിവേഗം മാറുകയാണ്. പ്രധാനമന്ത്രി മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം നാടുകളില്‍ പറന്നുനടന്നു. അനേകം കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധം, ആയുധവ്യാപാരം തുടങ്ങിയ പൊതുഫണ്ട് ചോര്‍ത്തുന്ന കരാറുകളാണധികവും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒരു കരാറും ഒപ്പുവച്ചതായി വാര്‍ത്തകള്‍ വന്നിട്ടില്ല.


പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെ വിലയുടെ പല മടങ്ങാണ് ഇന്ത്യന്‍ വിപണിയില്‍. ഉപഭോക്താക്കളില്‍നിന്ന് 38 ശതമാനത്തിലധികം നികുതികള്‍ ഈടാക്കുന്നതാണ് വില ഉയരാന്‍ കാരണം. അടിസ്ഥാന വികസനത്തിന് ഫണ്ട് കണ്ടെത്തുകയാണ് ഇതിലെ സാമ്പത്തിക വീക്ഷണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. പെട്രോള്‍ വാങ്ങുന്നത് പണക്കാരാണെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം കണ്ടെത്തിയത്.
അനേകലക്ഷം ഓട്ടോറിക്ഷകള്‍, മത്സ്യത്തൊഴിലാളികള്‍, ടാക്‌സികള്‍ ഇവരെയെല്ലാം ധനവാന്മാരായി കാണുന്ന ഭരണാധികാരികളും, വികസനത്തിന് പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന എളുപ്പമാര്‍ഗം കാണുന്ന ധനമന്ത്രിയും രാജ്യത്തിന്റെ നാണക്കേടായി മാത്രമേ കാണാനാവൂ.


ഇന്ത്യയുടെ സാധ്യതകളാണ് ബി.ജെ.പി ഇല്ലാതാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും ഗൃഹപാഠം വേണ്ടതുപോലെ നടത്താതെയായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പിന്നീട് നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലായതൊഴിച്ചാല്‍ തള്ളിക്കളയാവുന്നതല്ല കാര്യങ്ങള്‍. ഒറ്റയടിക്ക് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ഇന്ത്യയുടെ കറന്‍സി മാര്‍ക്കറ്റ് താളം തെറ്റിക്കുകവഴി പണലഭ്യത കുറഞ്ഞതിലൂടെ വ്യാപാര, ഉല്പാദകരംഗം സ്തംഭിച്ചു. കള്ളപ്പണവേട്ടയെന്ന സ്വപ്നം യാഥാര്‍ഥ്യമായതുമില്ല. കറുത്ത പണം വെളുപ്പിച്ചെടുക്കാനുള്ള അവസരമായി ഇത് ഉപയോഗപ്പെടുത്തപ്പെട്ടു. ഫലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത പരിക്കാണ് ഈ നടപടി ഉണ്ടാക്കിത്തീര്‍ത്തത്.


ഭരണകൂടം പിടിച്ചുപറിക്കാരാവുന്ന അവസ്ഥ അപമാനകരമാണ്. സുമാര്‍ ഒരു കോടി തൊഴില്‍ നഷ്ടമാണ് ഇന്ത്യയുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്ഥിതിവിവരക്കണക്ക്. തൊഴിലില്ലാത്തവരുടെ പെരുപ്പത്തിനൊപ്പം ഉള്ള തൊഴിലും ഇല്ലാതാക്കുന്ന പരിഷ്‌കരണം കാടത്തമാണ്.


നിത്യോപയോഗ വസ്തുക്കളുടെ വില നാനൂറ് ശതമാനം വരെ ഉയര്‍ന്നു. വരുമാന വര്‍ധനവ് ഉണ്ടായതുമില്ല. രൂപയുടെ മൂല്യം അടിക്കടി താഴ്ന്നു. ചെറുകിട വ്യവസായവും കച്ചവടവും പലതും അടച്ചുപൂട്ടേണ്ടി വന്നു.
ഫലത്തില്‍ ഇന്ത്യ സാമ്പത്തിക അടിയന്തരാവസ്ഥയിലായി. സാമ്പത്തിക ഉത്തേജകപാക്കേജുകള്‍ എല്ലാം പണക്കാര്‍ക്കും കുത്തകക്കാര്‍ക്കുമായി പരിമിതപ്പെട്ടു. കര്‍ഷകരെയും ചെറുകിട വ്യാപാര വ്യവസായികളെയും കൈയൊഴിഞ്ഞു. ഇന്ത്യ പട്ടിണിയുടെ തീരത്തേക്ക് തന്നെയാണ് നീങ്ങുന്നത്. തൊഴില്‍ സൃഷ്ടിക്കാനും ഉല്പാദനം വര്‍ധിപ്പിച്ച് ന്യായമായ വില ലഭ്യമാക്കാനും ഉത്തേജക പാക്കേജിനും കാര്‍ഷികരംഗം സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago