HOME
DETAILS

നല്ല വാക്കുകള്‍ മനസ്സ് തുറന്നു കേള്‍ക്കണം

  
backup
September 23 2017 | 23:09 PM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%a4

 

ഏതു വിഷയത്തെക്കുറിച്ച് എഴുതണമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ന്നുകേട്ട ആ ഇമ്പമാര്‍ന്ന വാക്കുകള്‍ മനസ്സില്‍ പതിച്ചത്. കശ്മിര്‍പ്രശ്‌നവുമായി ബന്ധപ്പെട്ടതായിരുന്നു അത്. കശ്മിര്‍പ്രശ്‌നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണു വേണ്ടതെന്നും മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ ആശാസ്യമല്ലെന്നുമായിരുന്നു ആ വാക്കുകള്‍.


കശ്മിര്‍പ്രശ്‌നം പഠിച്ചുകൊണ്ടിരിക്കുന്ന ചരിത്രവിദ്യാര്‍ഥിയെന്ന നിലയില്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹമാണ് ഉഭയകക്ഷിചര്‍ച്ചയിലൂടെ പരിഹാരമെന്നത്. ഇന്ത്യയും പാകിസ്താനുമുള്‍പ്പടുന്ന ഉപഭൂഖണ്ഡത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന പരിഹാരമാര്‍ഗമായിരിക്കും അത്.
ഐക്യരാഷ്ട്രസഭയില്‍ ഇതുന്നയിച്ചത് ഇന്ത്യയോ പാകിസ്താനോ അല്ല. ഇന്ത്യയ്ക്കതിരായ ഏതു കാര്യവും ആയുധമാക്കി സമര്‍ത്ഥമായി ഉപയോഗിക്കുന്ന ശത്രുരാജ്യമെന്നു നാം ആരോപിക്കുന്ന ചൈനയില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുന്നത്. അത് ഏറെ സന്തോഷത്തിനു വക നല്‍കുന്നു. കശ്മിര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യയും പാകിസ്താനും പല്ലും നഖവുമുപയോഗിച്ച് ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കെയാണു ചൈന ഇത്തരമൊരു നല്ല സമീപനം കൈക്കൊണ്ടിരിക്കുന്നത്.


കശ്മിരിലെ ജനങ്ങളുടെ മനുഷ്യാവകാശം ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും അടിയന്തരമായി ഐക്യരാഷ്ട്രസഭ ഇടപെട്ടു കശ്മിരിലെ ജനങ്ങള്‍ക്കു സ്വയംനിര്‍ണയാവകാശം നല്‍കണമെന്നുമാണ് ഇന്നലെ പാക്പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി ആവശ്യപ്പെട്ടത്. ഇന്ത്യയുടെ കോള്‍ഡ് സ്റ്റാര്‍ട്ട് സൈനികതന്ത്രത്തെ നേരിടാന്‍ ശക്തമായ ഹ്രസ്വദൂര ആണവ മിസൈലുകള്‍ പാകിസ്താന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


തീര്‍ച്ചയായും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നിലപാടാണിത്. അതിനാലായിരിക്കാം, പാകിസ്താന്‍ ടെററിസ്താനാണെന്നാണ് ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടിച്ചത്. പാകിസ്താന്റെ ചരിത്രംതന്നെ ഭീകരവാദത്തെ പോറ്റിവളര്‍ത്തലാണെന്നും അവര്‍ ആരോപിച്ചു.


ഇന്ത്യയുടെ ആരോപണങ്ങളെല്ലാം ശരിയാണെന്നു സമ്മതിക്കാം. എങ്കിലും അത്തരം സിദ്ധാന്തത്തിലുറച്ച് ഇരുരാജ്യങ്ങളും പരസ്പരം വീമ്പിളക്കി നിന്നാല്‍ ഈ മേഖലയില്‍ സമാധാനം കൈവരുമോ.


ഈ ഘട്ടത്തിലാണു ചൈനയുടെ നിര്‍ദേശത്തിന്റെ പ്രസക്തി. നല്ല വാക്കുകള്‍ ആരില്‍ നിന്നാണെങ്കിലും കാതു തുറന്നു കേള്‍ക്കുകയും മനസ്സു തുറന്ന് ഉള്‍ക്കൊള്ളുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. ഏറ്റവും വേഗത്തില്‍ കശ്മിര്‍പ്രശ്‌നം പരിഹരിക്കുകയെന്നതാണു കോടിക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന ഇന്ത്യക്കും പാകിസ്താനും കരണീയമായ മാര്‍ഗം. ഇരുരാജ്യങ്ങളിലെയും ജനകോടികളുടെ പട്ടിണി മാറ്റാന്‍ ചെലവഴിക്കേണ്ട ഭാരിച്ച പണമാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനായി ശേഖരിച്ചുവയ്ക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്നും കടുത്തശത്രുത നിലനില്‍ക്കുന്നതും പരസ്പരം ചോരയൊഴുക്കുന്നതും എഴുപതു വര്‍ഷം മുമ്പു നടന്ന വിഭജനത്തിന്റെ പേരിലല്ല എന്നതു യാഥാര്‍ഥ്യം. വിഭജനത്തിന്റെ തിക്താനുഭവം ഏറെ അനുഭവിക്കേണ്ടി വന്ന പഞ്ചാബ് അതിര്‍ത്തിയില്‍ പില്‍ക്കാലത്തു ഭീകരമായ ഏറ്റുമുട്ടലുകളൊന്നുമുണ്ടായിട്ടില്ല. കിഴക്കന്‍ പാകിസ്താനെ വേര്‍പെടുത്തിയതിന്റെ പേരില്‍ തീര്‍ത്താല്‍ തീരാത്ത പകയുണ്ടാകാമെങ്കിലും അതിന്റെ പേരിലും പില്‍ക്കാലത്ത് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ തയാറായിട്ടില്ല.


എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം കിട്ടി ഏറെ കഴിയുംമുമ്പുതന്നെ പൂഞ്ചിലെയും ശ്രീനഗറിലെയും ആക്രണം മുതല്‍ സ്വതന്ത്രകശ്മിരിനും പിന്നീട് കശ്മിര്‍ ഇന്ത്യയില്‍ ലയിച്ചശേഷം ഇന്ത്യക്കും തീര്‍ത്താല്‍ തീരാത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു പാകിസ്താന്‍. സ്വതന്ത്രകശ്മിരില്‍നിന്നു പാതിദേശം അവര്‍ കൈയടക്കി. തങ്ങള്‍ കൈയടിക്കിയ പ്രദേശങ്ങളില്‍ കുറേയേറെ സ്ഥലം ചൈനയ്ക്കു വിട്ടുകൊടുത്ത് ഇന്ത്യയ്‌ക്കെതിരേയുള്ള പടനീക്കത്തിനു കൂട്ടാളിയെ കണ്ടെത്തി.


കശ്മിരിന്റെ പേരില്‍ മൂന്നുതവണ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. പരസ്യയുദ്ധമില്ലാത്തപ്പോഴും ആരംഭകാലം മുതല്‍ അതിര്‍ത്തിയില്‍ നിത്യേന വെടിവയ്പ്പു നടക്കുകയാണ്. കശ്മിരിനെ ഹിതപരിശോധനയിലൂടെ കശ്മിരിനെ എത്തിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി അതിര്‍ത്തിക്കപ്പുറത്തുനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുകയാണ്.


ഇതിനെയെല്ലാം ചെറുക്കാനുള്ള ആയുധശക്തിയും സൈനികശക്തിയും ഇന്ത്യയ്ക്കുണ്ടെന്നു നമ്മള്‍ ഊറ്റംകൊള്ളുമ്പോഴും അതൊന്നും ഫലപ്രദമാക്കുന്നില്ല. സൈനികക്യാമ്പുകള്‍പോലും പാക്‌നുഴഞ്ഞുകയറ്റക്കാരും ഭീകരവാദികളും ആക്രമിക്കുന്നു. കഴിഞ്ഞദിവസം കശ്മിര്‍ മന്ത്രിക്കെതിരേപോലും ആക്രമണമുണ്ടായി. ഭാഗ്യംകൊണ്ടാണു മന്ത്രി രക്ഷപ്പെട്ടത്. മൂന്നു നിരപാധികള്‍ ആ സംഭവത്തില്‍ കൊല്ലപ്പെട്ടു.


യുദ്ധകാലത്തും അല്ലാത്തപ്പോഴും അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും എത്രയെത്ര ജീവന്‍ പൊലിഞ്ഞു. സ്വന്തം ജവാന്മാര്‍ വെടിയേറ്റു വീഴുമ്പോള്‍ വീരമൃത്യുവെന്നും പക്ഷത്തുള്ളവര്‍ മരിക്കുമ്പോള്‍ ഭീകരാക്രണമെന്നും എതിര്‍പക്ഷത്തെ പട്ടാളക്കാരനും അതിര്‍ത്തിക്കപ്പുറത്തുള്ള സാധാരണക്കാരനും മരിച്ചുവീഴുമ്പോള്‍ അതു ശത്രുനിഗ്രഹമെന്നും പറയാന്‍ എളുപ്പമാണ്. പക്ഷേ, ഓരോ മരണവും ഓരോ കുടുംബങ്ങളെ അനാഥമാക്കലാണ്.


അതിര്‍ത്തിയിലെ ചോരചിന്തല്‍ അവസാനിപ്പിക്കാനും കശ്മിര്‍പ്രശ്‌നം പരിഹരിക്കാനും നെഹ്‌റുവിന്റെ കാലംമുതല്‍ എത്രയോ വട്ടം ആത്മാര്‍ഥശ്രമങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ തികച്ചും അപ്രതീക്ഷിതവും അനാവശ്യവുമായ വൈതരണികളില്‍ തട്ടി പരിഹാരം തടസ്സപ്പെടുകയായിരുന്നു. ഇപ്പോഴത്തെ നിയന്ത്രണരേഖ അതിര്‍ത്തിയായി അംഗീകരിക്കാമെന്ന ധാരണവരെ സിംലാ കരാറിന്റെ കാലത്ത് ഇന്ദിരാഗാന്ധിയും ഭൂട്ടോയും ഉണ്ടാക്കിയിരുന്നു. എങ്കിലും ഏതൊക്കെയോ നിഗൂഢശക്തികളുടെ രഹസ്യനീക്കങ്ങളിലൂടെ അതെല്ലാം വൃഥാവിലായി.


1948 മുതല്‍ തന്നെ ഐക്യരാഷ്ട്രസഭ ഇടപെട്ടിട്ടും പരിഹരിക്കാന്‍ കഴിയാതെ കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നമായി നില്‍ക്കുകയാണ് കശ്മിര്‍ എന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകാന്‍ ഇന്ത്യയ്ക്കു കഴിയും. അതിനു തടസ്സം നില്‍ക്കുന്നത് കശ്മിര്‍ അതിര്‍ത്തിയിലെ തീരാതലവേദനയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാനുള്ള ദശലക്ഷക്കണക്കിനു രൂപയാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ പോരാട്ടത്തിനായി പൊടിച്ചുകൊണ്ടിരിക്കുന്നത്.


അതിനൊരു പരിഹാരം കാണാന്‍ ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് ഉള്ളുതുറന്നു ചര്‍ച്ചചെയ്യുകയാണു വേണ്ടത്.


നമ്മള്‍ ശത്രുവെന്നു ചിന്തിക്കുന്ന ചൈനപോലും അങ്ങനെ പറയുമ്പോള്‍ അതിനെക്കുറിച്ചല്ലേ ആദ്യം ചിന്തിക്കേണ്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago