മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: തോമസ് ചാണ്ടി
കൊച്ചി: കായല്‍ കൈയേറിയെന്ന് ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഒരു സെന്റ് ഭൂമി പോലും കൈയേറിയെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ തന്റെയോ സ്ഥാപനത്തിന്റെയോ വാദങ്ങള്‍ കേള്‍ക്കാതെയാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തങ്ങള്‍ കായല്‍ കൈയേറിയിട്ടില്ല. മണ്ണിട്ടു നികത്തിയതു കരഭൂമി മാത്രമാണ്. 3.10 ഏക്കര്‍ സ്ഥലമാണു തനിക്കുള്ളത്.
അതില്‍ ഒരേക്കറില്‍ മാത്രമേ നിര്‍മാണം നടത്തിയിട്ടുള്ളൂ. കരഭൂമിയുടെ തീറാധാരമുള്ള ഭൂമി വാങ്ങിയത് പാടശേഖര കമ്മിറ്റിയില്‍ നിന്നാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്നിരിക്കുന്ന സ്ഥലത്ത് നടപ്പാത സര്‍ക്കാര്‍ കാണിച്ചു തന്നാല്‍ മണ്ണുമാറ്റി നല്‍കാന്‍ ഒരുക്കമാണ്. 110 മീറ്റര്‍ സ്ഥലത്തു മണ്ണിട്ടതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. കുഴിയായിരുന്ന സ്ഥലത്തു മണ്ണിട്ടതാണോ കുഴപ്പമെന്നും സര്‍ക്കാര്‍ നടപ്പാത കണ്ടെത്തി കല്ലിട്ടു തന്നാല്‍ മണ്ണുമാറ്റാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കെട്ടിടത്തിന്റെ അനുമതി സംബന്ധിച്ച ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ നഗരസഭയില്‍നിന്നു ആരോപണ വിധേയമായ ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ കാണാതായതിനെ കുറിച്ചുള്ള ചോദ്യത്തിനു കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലെ ഫയലുകള്‍ സൂക്ഷിക്കേണ്ട ചുമതല തനിക്കല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെ.പി.സി.സി പ്രസിഡന്റിന് മറ്റൊരു പണിയും ഇല്ലാത്തതിനാലാണു തന്റെ രാജി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ കഴമ്പില്ലെന്നു അദ്ദേഹത്തിന് വ്യക്തമായറിയാമെന്നും തോമസ് ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."