ഹണിപ്രീതിനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു
ചണ്ഡീഗഡ്: സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് ഇന്സാന്, ദേര പ്രവര്‍ത്തകരായ ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവരെ അന്താരാഷ്ട്ര കുറ്റവാളികളായി ചണ്ഡീഗഡ് പൊലിസ് പ്രഖ്യാപിച്ചു.
രാജ്യം വിട്ട ഹണിപ്രീതിന്റെയും മറ്റ് രണ്ടുപേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇവരോട് പൊലിസിന് മുന്പില് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയാറാകാതെ രാജ്യം വിടുകയാണ് ചെയ്തതെന്നും ഹരിയാന ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു. ദേര നേതാവിനെതിരായ കോടതി വിധി വന്നതോടെ കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീതും സംഘവുമായിരുന്നു. കലാപത്തില്‍ 38 പേര് മരിക്കുകയും നിരവധി സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഇവരെ പിടികൂടുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ നോട്ടിസ് ഇറക്കുമെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."