സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പദവി നീട്ടിനല്‍കി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്ഘടന മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലായതിന്റെ സൂചനകള്‍ വരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടിനല്‍കി. അടുത്തവര്‍ഷം ഒക്ടോബര്‍ വരെ അദ്ദേഹത്തിനു സേവന കാലാവധി നീട്ടിനല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അറിയിച്ചത്. 2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടവായി നിയമിച്ചത്. നേരത്തെ അമേരിക്കയിലെ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര സാമ്പത്തിക ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗ്ലോബല്‍ ഡെവലപ്‌മെന്റ് സെന്ററിലെയും സീനിയര്‍ ഫെലോ ആയിരുന്ന അദ്ദേഹത്തെ, അരുണ്‍ ജെയ്റ്റ്‌ലിയുടെ ശുപാര്‍ശ പ്രകാരമാണ് ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചത്.
രാജ്യത്ത് രൂപപ്പെട്ടുവരുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ജെയ്റ്റ്‌ലി നിഷേധിച്ചതിനു പിന്നാലെയാണ് ഈ മാസം കാലാവധി അവസാനിക്കാനിരുന്ന അദ്ദേഹത്തിന് പദവി ഒരുവര്‍ഷം കൂടി നീട്ടിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."