HOME
DETAILS
MAL
പണമിടപാട് വീട്ടുപടിക്കലെത്തും
backup
September 24 2017 | 00:09 AM
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ വീട്ടുപടിക്കല്‍ എത്തുന്ന സംവിധാനം അടുത്ത വര്‍ഷത്തോടെ നടപ്പില്‍ വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഏത് പണമിടപാടും പൊതുജനങ്ങളുടെ മുന്പില് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
പോസ്റ്റല്‍ വകുപ്പാണ് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് എന്ന പേരില്‍ പണമിടപാടുമായി ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി ഇത് നിലവില്‍ വരും. ചെറിയ രീതിയിലുള്ള എ.ടി.എം മെഷിനുകളാണ് പണമിടപാടുകള്‍ക്കായി സജ്ജീകരിക്കുന്നത്. ബയോമെട്രിക്ക് റീഡര്‍, പ്രിന്റര്‍ തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഇതെന്ന് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് എ.പി സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."