ന്യൂസിലന്‍ഡില്‍ ഭരണകക്ഷിക്ക് ജയം
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷനല്‍ പാര്‍ട്ടിക്കു വീണ്ടും ജയം. അതേസമയം, ഭൂരിപക്ഷം നേടാത്തതിനാല്‍ തൂക്കുസഭയായിരിക്കും രാജ്യം ഭരിക്കുക. കുടിയേറ്റ വിരുദ്ധ പോപുലിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായ വിന്സ്റ്റന് പീറ്റേഴ്സിന്റെ നിലപാടാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുക.
ആകെ 120 അംഗ പാര്‍ലമെന്റിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ പാര്‍ട്ടി 46 ശതമാനം വോട്ടോടെ 58 സീറ്റുകള്‍ നേടി.
ജേകിന്ഡ ആര്‍ഡനിന്റെ ലേബര്‍ പാര്‍ട്ടി 35.8 ശതമാനം വോട്ടോടെ 45 സീറ്റുകള്‍ നേടി തൊട്ടുപിറകെയുണ്ട്. വിന്‍സ്റ്റണ്‍ പീറ്റേഴ്സിന്റെ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി 7.5 ശതമാനം വോട്ടോടെ ഒന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീറ്റുകളായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."