HOME
DETAILS

തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യവും

  
backup
September 24 2017 | 22:09 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ ആണ്ടുകഴിഞ്ഞു. സര്‍വ മേഖലയിലും വിലക്കയറ്റം അതിന്റെ പ്രതിഫലനമാണ്. സാമാന്യ ജനവിഭാഗങ്ങള്‍ക്കുപോലും സാമ്പത്തിക സ്വപ്നങ്ങള്‍ നല്‍കിയ ഭരണകര്‍ത്താക്കള്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ ന്യായീകരിക്കാനാവുമെന്നു തോന്നുന്നില്ല.


കഴിഞ്ഞ നാലു മാസം കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടത് 15 ലക്ഷം പേര്‍ക്കാണെന്ന് സെന്റര്‍ ഫോര്‍ മോനിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കത്തിലാകുന്ന കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കമ്പനികളെയായാലും സാധാരണക്കാരെയായാലും രക്ഷിക്കാന്‍ കഴിയാതിരിക്കേ, ബാങ്കുകളോട് കാട്ടുന്ന അനുകമ്പയ്ക്ക് നീതീകരണമില്ല. പലവിധ പിഴകളായി ബാങ്കുകള്‍ക്ക് അനുവദിച്ചു നല്‍കിയത് ഫലത്തില്‍ ജനദ്രോഹപരമായിരുന്നു എന്നു മനസിലാക്കിയാല്‍ തെറ്റുപറയാനാവില്ല.


പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ 2014ല്‍ 4.19 ലക്ഷവും 2015ല്‍ 1.6 ലക്ഷവും 2016ല്‍ 2.31 ലക്ഷവുമാണ് തൊഴില്‍ വര്‍ധന (വര്‍ധന എന്നു പറയാന്‍ കഴിയില്ലെങ്കിലും) ഉണ്ടായത്. പിരിച്ചുവിടപ്പെട്ടവരുടെ സംഖ്യ ഭീമമാണെന്നിരിക്കേ ഇത് വര്‍ധനയായി അംഗീകരിക്കാനാവില്ലല്ലോ. ഒരുകോടി തൊഴിലവസരം സൃഷ്ടിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. പക്ഷേ തൊഴില്‍ നഷ്ടപ്പെടുന്നതിന്, പിരിച്ചുവിടുന്നതിന് എന്താണ് ന്യായീകരണം. മുമ്പ് വൈറ്റ് കോളര്‍ ജോലിക്കാരെയാണ് കമ്പനികള്‍ പിരിച്ചുവിട്ടിരുന്നതെങ്കില്‍ ഇന്ന് ഫാക്ടറി തൊഴിലാളികളെപ്പോലും ഉന്നം വയ്ക്കുന്ന അവസ്ഥയാണുള്ളത്. ഫലത്തില്‍ ഇത് സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതായി ഇന്ത്യന്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്.


കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ തോത് 2016ല്‍ (ജിഡിപി) 7.9 ശതമാനത്തില്‍ എത്തിച്ചിരുന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ മുഖ്യപ്രതിയോഗിയായ ചൈനയോട് സാമ്പത്തിക കെട്ടുറപ്പില്‍ മത്സരിച്ച് കുത്തനെയുള്ള വളര്‍ച്ചാനിരക്ക് നേടുന്നതിനുപകരം ഇടിവുതട്ടുന്നത് വളരെ ദോഷകരമാണ്. വളര്‍ച്ചാ നിരക്ക് ഇന്ന് 5.7 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് ജിഎസ്ടിയും നോട്ടു നിരോധനവുമാണെന്ന വസ്തുത എടുത്തുപറയേണ്ടതുണ്ട്. വികസനങ്ങളോ പുതുയുഗ ചിന്തകളോ നല്ലതുതന്നെ. ജീവിക്കാന്‍ പാടുപെടുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അന്യം മുട്ടിക്കുന്ന നടപടികളെ വികസന നടപടികളായി എങ്ങനെ കാണാന്‍ കഴിയും. അങ്ങനെവരുമ്പോള്‍ നോട്ടു നിരോധനത്തിനുപിന്നാലെ തന്നെ ജിഎസ്ടി നടപ്പാക്കിയതുപോലും ഇരട്ടയടിയായെന്നു പറയേണ്ടിവരും.


അടുത്ത ഒരു വര്‍ഷത്തോളം ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം നീളുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സാമ്പത്തിക മാന്ദ്യം വരുത്താനെളുപ്പമാണെങ്കിലും അതില്‍ നിന്നു കരകയറുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സാധാരണക്കാരനുപോലും മനസിലാക്കാനാവും.


സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടാവുന്ന ഇടിവ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ തൊഴില്‍ ലഭ്യത 20 ശതമാനത്തിനും 30 ശതമാനത്തിനും മധ്യേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഒരു ലക്ഷം പേര്‍ വിവിധ തൊഴിലുകള്‍ക്ക് യോഗ്യത നേടി പുറത്തുവന്നാല്‍ അതില്‍ ഇരുപതിനായിരം പേര്‍ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന അവസ്ഥയാണത്. അതുകൊണ്ട് അടിയന്തരമായി സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവ് പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു ശതമാനമെങ്കിലും വളര്‍ച്ച ഉണ്ടാവുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഓര്‍ക്കേണ്ടതുണ്ട്.


സാമ്പത്തിക വളര്‍ച്ചയ്ക്ക് നിദാനമായ ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആഭ്യന്തര ഉപഭോഗം, വിദേശ ഉപഭോഗം അഥവാ കയറ്റുമതി, സ്വകാര്യ നിക്ഷേപം, സര്‍ക്കാന്‍ സാമ്പത്തിക വിനിയോഗം എന്നിവയാണ്. ഇതിലൊക്കെ ഇടിവുതട്ടുന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്.


സാമ്പത്തിക മാന്ദ്യം ആദ്യം പിടികൂടുക ഉത്പാദന രംഗത്തെയും നിര്‍മാണ രംഗത്തെയുമായിരിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവ് അങ്ങനെ തന്നെ തുടരുമെന്നല്ലാതെ ഇനിയും ഇടിവുതട്ടാനുള്ള സാധ്യതയില്ലെന്നും വിലയിരുത്തലുകളുണ്ട്.


ഇപ്പോഴത്തെ സ്ഥിതിവിശേഷം മറികടക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യാവസായിക വാണിജ്യ രംഗം കരുതുന്നു. ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു നല്‍കേണ്ട പലിശകള്‍ വെട്ടിക്കുറയ്ക്കുകയും സുസ്ഥിരമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയും കുറഞ്ഞ പലിശയ്ക്ക് പണം കടം കൊടുക്കാനാവുകയും ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കുന്ന വ്യവസായ ഘടന സ്വീകരിക്കുകയും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


സാമ്പത്തിക മാന്ദ്യം വികസന പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്ന് എടുത്തുപറയേണ്ടതില്ല. നികുതി വരുമാനമാണ് വികസനത്തിനുള്ള ആസ്തിയെന്നിരിക്കേ അതു വെട്ടിക്കുറച്ചേക്കില്ല. പെട്രോള്‍ വിലയിലും കുറവുണ്ടാവാനിടയില്ലെന്നാണ് ഇതുമൂലം വിലയിരുത്തേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago