സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനും ഇതിനായി കൂടുതല്‍ ഫണ്ട് വകയിരുത്താനുമുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി.
2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ വിലയിരുത്തലില്‍ മൂന്നുവര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായ 5.7 ശതമാനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികളും അതിനായി കൂടുതല്‍ ഫണ്ട് വകയിരുത്തിയും മോദി സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ നീക്കം നടത്തുന്നത്.
പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. ഊര്‍ജം, ഭവന നിര്‍മാണ മേഖലയിലും സാമൂഹിക-ക്ഷേമ പദ്ധതികളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള 40,000 മുതല്‍ 50,000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
അതിനിടയില്‍ നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടുപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം പരോക്ഷമായി സമ്മതിക്കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് മാറ്റങ്ങള്‍ മൂലമുള്ള ചില പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്്മണ്യന് പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."