2022 ലോകകപ്പ് രാജ്യത്തിന്റെ സമാധാനപ്രകൃതം ലോകത്തിനു മുന്നില്‍ കാണിക്കാനുള്ള അവസരം: ഖത്തര്‍
ന്യൂയോര്‍ക്ക്: അറബ് ലോകത്തിനും പശ്ചിമേഷ്യയ്ക്കും തങ്ങളുടെ ശരിയായതും സമാധാനപൂര്‍ണവുമായ പ്രകൃതം ലോകത്തിനു മനസിലാക്കിക്കൊടുക്കാനുള്ള സുവര്‍ണാവസരമാണ് ഫിഫ ലോകകപ്പ് 2022ലൂടെ കൈവന്നിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 72-ാം സെഷനോടനുബന്ധിച്ച് ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സംഘടിപ്പിച്ച 'സുസ്ഥിര വികസനത്തിന് കായികമേഖലയെ അനുരൂപമാക്കുക' എന്ന തലക്കെട്ടിലുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കണ്ടെത്തലുകള്‍ നടത്താനും ഗുണാത്മകമായ മാറ്റങ്ങളുണ്ടാക്കാനും സുസ്ഥിര വികസനത്തിനുമാണ് ഖത്തറിന് ലോകകപ്പ് അവസരം നല്‍കിയിരിക്കുന്നത്. നിലവില്‍ ഖത്തര്‍ ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളും 64 പരിശീലന ഗ്രൗണ്ടുകളും അഞ്ച് ആരാധക ഏരിയകളും താമസകേന്ദ്രങ്ങളും നിര്‍മിക്കുന്നുണ്ട്. ഇതിനോടൊപ്പം റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ വന്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുമാണു നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."