ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി അന്തരിച്ചു. 68 വയസായിരുന്നു. വര്‍ഷങ്ങളായി അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്നു ബ്രാഡ്‌ലി.
കറുത്ത വംശജന്‍ കൂടിയായ ബ്രാഡ്‌ലി 2011ല്‍ 62-ാം വയസില്‍ പുറത്തിറക്കിയ ആദ്യ ആല്‍ബം 'നോ ടൈം ഫോര്‍ ഡ്രീമിങ്ങി'ലൂടെയാണ് ലോകശ്രദ്ധ നേടുന്നത്. 'കരയുന്ന കഴുകന്‍ ആത്മാവ് ' എന്ന അപരനാമത്തിലായിരുന്നു ഇതിനുശേഷം അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ ഗോസ്പല്‍ സംഗീതവും ജാസും എല്ലാം ചേര്‍ന്ന് 1950കളുടെ അവസാനത്തില്‍ രൂപംകൊണ്ട സോള്‍ സംഗീതത്തില്‍ വിദഗ്ധനായിരുന്നു അദ്ദേഹം.
ഇടക്കാലത്ത് സംഗീത പരിപാടികള്‍ നിര്‍ത്തിവച്ചിരുന്നെങ്കിലും വീണ്ടും രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങളായി രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. സംഗീതരംഗത്ത് ശ്രദ്ധ നേടുന്നതിനു മുന്‍പ് പലതരം കൈത്തൊഴിലുകള്‍ ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി അടക്കമുള്ള അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളിലും അദ്ദേഹം അന്തിയുറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."