കുടിവെള്ള സ്രോതസുകളിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള സ്രോതസുകളിലെ വെള്ളം കോളിഫോം ബാക്ടീരിയകളില്‍ നിന്നു മുക്തമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് സാംസ്‌കാരിക സംഘടനയായ 'ആവാസ്' ആവശ്യപ്പെട്ടു.
കോളറയും മലമ്പനിയും തിരിച്ചെത്തിയതോടെ പകര്‍ച്ചാവ്യാധികള്‍ പടരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടി ആവശ്യമാണ്.
പഞ്ചായത്തില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൊതുകിണറുകളിലെയും ധാരാളം കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ സ്ഥിതി ചെയ്യുന്ന ഇരുവഴിഞ്ഞി പുഴയിലെയും വെള്ളത്തിന്റെ സാമ്പിളുകളും പരിശോധിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
കുടിവെള്ള സ്രോതസുകളിലേക്ക് സ്വകാര്യ പറമ്പുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം പുറംതള്ളുന്നത് തടയാന്‍ നടപടി ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യത്തിന് ശുചിത്വ സംവിധാനമില്ലാത്ത കെട്ടിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജിഷി പട്ടയില്‍ അധ്യക്ഷനായി. സതീഷ് കുമാര്‍ അമ്പലക്കണ്ടി, സുന്ദരന്‍ എം. പ്രണവം, സതീഷ് ബാബു, ആദര്‍ശ് ഗോകുലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."