കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി: പ്രതികരണമില്ലാതെ കര്‍ഷകര്‍
മാനന്തവാടി: പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സില്‍ പ്രതീക്ഷയില്ലാതെ കര്‍ഷകര്‍. 1995 മുതല്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സംസ്ഥാന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചപ്പോള്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നും വേണ്ടത്ര ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകാളാണ് കര്‍ഷകരെ പിന്നോട്ടടിക്കുന്നത്. നിലവില്‍ പുതുക്കിയ വിള ഇന്‍ഷുറന്‍സ് പ്രകാരം
3000 രൂപ വരെയുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ മാത്രമേ സ്ഥലം കൃഷി ഓഫിസര്‍മാര്‍ക്ക് അധികാരമുള്ളു. 3001 രൂപ മുതല്‍ 10000 രൂപ വരെ നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടരും 10001-50000 രൂപ വരെ കൃഷി ഡെപ്യൂട്ടി ഡയരക്ടറും 50000ന് മുകളില്‍ തുക ലഭിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുമാണ് സ്ഥലം സന്ദര്‍ശിച്ച് കൃഷി നാശം വിലയിരുത്തേണ്ടത്. കൃഷി നാശമുണ്ടാകാതിരിക്കാന്‍ വേണ്ടത്ര പ്രതിരോധം കര്‍ഷകര്‍ ഒരുക്കിയിരിക്കുകയും വേണം.
ഇത്തരം നിബന്ധനകളും ഇതിന് മുമ്പ് നടപ്പിലാക്കിയ വിവിധ ഏജന്‍സികളുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ നഷ്ടപരിഹാരം പലകാരണങ്ങളാല്‍ ലഭിക്കാതെ പോയതും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളുമാണ് കര്‍ഷകരെ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ആകര്‍ഷിപ്പിക്കാത്തതെന്നാണ് സൂചന.
നിലവില്‍ 22.5 ഹെക്ടര്‍ നെല്‍ കൃഷി മാത്രമാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതാവട്ടെ പാടശേഖര സമിതി മുഖേന കൃഷിയിറക്കുന്ന കര്‍ഷകരാണ്. നെല്‍കൃഷിക്ക് നേരത്തെ ഒരു ഹെക്ടറിന് 100 രൂപാ പ്രീമിയം അടച്ചാല്‍ നഷ്ട പരിഹാരമായി ലഭിച്ചിരുന്നത് 15000 രൂപയായിരുന്നു.
പുതുക്കിയ പദ്ധതി പ്രകാരം പ്രീമിയം ഹെക്ടറിന് 250 രൂപയും നഷ്ടപരിഹാരം 35,000 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക് വരള്‍ച്ച, വെള്ളപ്പൊക്കം, വന്യജീവി ആക്രമണം എന്നിവക്ക് പുറമെ ജില്ലയില്‍ കീടബാധയേറ്റ് കൃഷി ഓഫിസില്‍ അറിയിച്ച് പ്രതിരോധ നടപടികള്‍കൈക്കൊണ്ട ശേഷം നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കും. പാടശേഖര സമിതികള്‍ക്ക് മുഴുവന്‍ കൃഷിയിടങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത ശേഷമായിരിക്കും കൃഷിഭവന്‍ മുഖേനയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക.
ഈ മാസാവസാനത്തോടെയാണ് നെല്‍കൃഷിയുടെ കണക്കുകള്‍ വ്യക്തമായി ലഭിക്കുക. ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, റബര്‍, കുരുമുളക്, കശുമാവ് തുടങ്ങിയവക്കും ഇന്‍ഷുര്‍ ഉണ്ടെങ്കിലും ആരും തന്നെ ഇന്‍ഷുര്‍ ചെയ്യാന്‍ മുന്നോട്ട് വന്നിട്ടില്ല.
ജില്ലയിലെ വാഴക്കര്‍ഷകരെ പ്രധാനമായും അലട്ടിയിരുന്നത് വാഴ കുലച്ച് മണ്‍സൂണ്‍ തുടക്കത്തിലുണ്ടാവുന്ന കനത്ത കാറ്റും മഴയിലും ഉണ്ടാകുന്ന കൃഷിനാശമായിരുന്നു.പുനരാവിഷ്‌കൃത വിള ഇന്‍ഷുറന്‍സ് പദ്ധതി ഇതിന് പരിഹാരമാവുമെന്ന് കണ്ടതോടെ കൂടുതല്‍ പേര്‍ ഇന്‍ഷുര്‍ ചെയ്യുമെന്നായിരുന്നു പദ്ധതി നടപ്പിലാക്കുന്ന കൃഷി വകുപ്പിന്റെ പ്രതീക്ഷ.
എന്നാല്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാവുന്ന പദ്ധതിയാണ് വേണ്ടത്ര പ്രചരണമില്ലാത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടാതെ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."