മക്ക വിഖായ വളണ്ടിയര്‍ മീറ്റ് നടത്തി
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാരില്‍ ഏറ്റവും ഭാഗ്യം ലഭിച്ചവരാണ് വിശുദ്ധ മക്കയിലെ വിഖായ വളണ്ടിയര്‍മാരെന്ന് മക്കാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ഏഷ്യന്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഖായ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് സേവന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് വിഖായ പ്രവര്‍ത്തകര്‍ നടത്തിയത്. മക്കയിലെ വിശ്രമമില്ലാത്ത ജോലിത്തിരക്കുകള്‍ക്കിടയിലും ഹാജിമാര്‍ക്ക് സേവനം ചെയ്ത വിഖായ പ്രവര്‍ത്തകര്‍ ജനിച്ച നാടിന്റെയും സമസ്തയുടെയും അഭിമാനം ഉയര്‍ത്തിപ്പിടിച്ചതായും ഹാജിമാരുടെ മുഴുവന്‍ പ്രാര്‍ഥനയും വിഖായ വാളണ്ടിയര്‍മാര്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡോ:ജാബിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി..
മുനീര്‍ ഫൈസി കരുവാരക്കുണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലാഹുദ്ദീന്‍ വാഫി, അമാനത്ത് മുഹമ്മത് ഫൈസി, മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ മജീദ് കൊണ്ടോട്ടി, ഹംസ മണ്ണാര്‍മല, ഉമ്മര്‍ ഫൈസി , അസൈനാര്‍ ഫറോക്ക്, മൊയ്തീന്‍ കുട്ടി കോഡൂര്‍ , നാസര്‍ കിന്‍സാറ ഹംസ സലാം, സിദ്ദീഖ് പരപ്പനങ്ങാടി, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹജ്ജ് സേവനത്തിറങ്ങിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ് കെ ഐ സി ജനറല്‍ സെക്ട്ടറി ഫരീദ് ഐ ക്കരപ്പടി സ്വാഗതവും ശിഹാബ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."