തെരുവിലെ ജനങ്ങള്‍
പശുവിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്നനാട്ടിലാണ് ഒരുപറ്റം ജനങ്ങള്‍ ഭവനരഹിതരായി തെരുവിലിറങ്ങേണ്ടിവരുന്നത്. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കുള്ള വികസനമെന്ന പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനസമ്മാനമായി 'സര്‍ദാര്‍സരോവര്‍' എന്ന ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട്‌രാജ്യത്തിന് സമര്‍പ്പിച്ചത്. ശബ്ദിക്കുന്നവരെയെല്ലാം കായികമായിനേരിടുക എന്ന തത്വമാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. വിദേശരാഷ്ട്രങ്ങളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് ചെയ്യുന്ന വികസനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്ര ദമാവുന്നില്ലഎന്നതാണ് യാഥാര്‍ഥ്യം. ജപ്പാനുമായി സഹകരിച്ചുനടപ്പാക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍പദ്ധതികൊണ്ട് ഒരു നേട്ടവും സമൂഹത്തിനില്ലെന്ന് ഉത്തര്‍പ്രദേശ്ചീഫ് സെക്രട്ടറിയായിരുന്ന ജാവേദ് ഉസ്മാനിയും മെട്രോമാന്‍ ഇ ശ്രീധരനും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത്തരം വിവേകപരമല്ലാത്ത പദ്ധതികളും ചിന്തകളും കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും നിര്‍ത്തണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."