രജനീകാന്ത് ബി.ജെ.പിയ്ക്ക് അനുയോജ്യനെന്ന് കമല്‍ ഹാസന്‍
ചെന്നൈ: താന്‍ യുക്തിവാദിയാണെന്നും ബി.ജെ.പിയ്ക്ക് അനുയോജ്യനായ ആളാണ് രജനീകാന്തെന്നും നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായ സൂചന നല്‍കിയ അദ്ദേഹം ഇന്നലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പിക്ക് അനുകൂലമായ മനഃസ്ഥിതിയുള്ള ആളാണ് രജനീകാന്തെന്ന് വ്യക്തമാക്കിയത്.
മതപരമായി നല്ല വിശ്വാസിയാണ് രജനീകാന്ത്. അതുകൊണ്ടാണ് അദ്ദേഹം ബി.ജെ.പിക്ക് അനുയോജ്യനെന്ന് പറയാന്‍ കാരണം. താനാകട്ടെ യുക്തിവാദിയാണ്. ബി.ജെ.പി പറയുന്ന അച്ചാ ദിന്‍(നല്ല ദിനം) എവിടെയാണ്. തമിഴ്‌നാട്ടില്‍ ഇത്തരത്തിലൊരു ദിനം ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തനിക്ക് കഴിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും. തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ക്കും എതിരായിരിക്കും തന്റെ പാര്‍ട്ടി. ഡി.എം.കെ, അണ്ണാ ഡി.എം.കെ പാര്‍ട്ടികളുടെ അഴിമതിക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചതാണ്. തന്റെ യുദ്ധം അഴിമതിക്കെതിരാണ്-കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
പലരുമായും സംസാരിക്കുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പോയി കണ്ടതല്ല, മറിച്ച് അദ്ദേഹം തന്റെ അടുത്ത് വന്ന് സംസാരിക്കുകയായിരുന്നു. ജാതി വ്യവസ്ഥക്ക് ഞാന്‍ എന്നും എതിരാണ്. എന്നാല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, എന്നാല്‍ കമ്മ്യൂണിസ്റ്റുകാരില്‍ ചിലരെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."