HOME
DETAILS
MAL
ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവത്തിന് തുടക്കം
backup
September 25 2017 | 21:09 PM
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ യുവജനോത്സവത്തിന് വര്‍ണാഭമായ തുടക്കം. 'തരംഗ് 2017' എന്ന പേരില്‍ ഇസ ടൗണിലെ കാംപസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണു യുവജനോത്സവം അരങ്ങേറുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലായ തരംഗില്‍ 126 ഇനങ്ങളിലായി 3,000 വിദ്യാര്‍ഥികളാണു മാറ്റുരക്കുന്നത്. വ്യാഴാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ.
ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്മാന് മുഹമ്മദ് ഇക്ബാല്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഡോ. സി.ജി മനോജ് കുമാര്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം, സജി ആന്റണി, ജെയ്ഫര്‍ മൈദാനി, വി.ആര് പളനിസാമി സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."