വിദേശപര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഖത്തര്‍ ഭരണാധികാരിക്ക് സ്വീകരണം
ദോഹ: വിദേശപര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് രാജ്യത്ത് ആവേശോജ്വല സ്വീകരണം.
യു.എന്‍ ജനറല്‍ അസംബ്ലിയുടെ72ാമത് സെഷനില്‍ ചരിത്രപരമായ പ്രസംഗംനടത്തി ന്യൂയോര്‍ക്കില്‍ നിന്ന് തിരികെയെത്തിയ അമീറിനെ കോര്‍ണിഷില്‍ മഗ്‌രിബ് നിസ്‌കാരം നിര്‍വഹിച്ച് സ്വീകരിക്കുന്ന പദ്ധതിയാണ് ഒരുക്കിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം ഇതിന് വന്‍ പ്രതികരണമാണ് ഉണ്ടായത്. തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് അമീര്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയത്. ഗള്‍ഫ് പ്രതിസന്ധിയെക്കുറിച്ച് മികച്ച പ്രഭാഷണം നിര്‍വഹിച്ച അദ്ദേഹം അന്യായമായ ഉപരോധത്തിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ അസ്ഥിരപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും അമീര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അമീറിന്റെ പ്രഭാഷണം ഖത്തറിന് അഭിമാനകരമായെന്നും അറബ്, ഫലസ്തീന്‍, മ്യാന്‍മര്‍ പ്രശ്‌നങ്ങളുടെ വസ്തുത അദ്ദേഹം ഉയര്‍ത്തിക്കാട്ടിയെന്നുമാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."