HOME
DETAILS

രസതന്ത്രത്തില്‍നിന്ന് രാഷ്ട്രതന്ത്രത്തിലേക്ക് വഴിമാറിയ ജീവിതം

  
backup
September 25 2017 | 21:09 PM

%e0%b4%b0%e0%b4%b8%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0

ശാസ്ത്ര ഗവേഷകയാകാന്‍ കൊതിച്ചുനടന്ന് ഒടുവില്‍ ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി ചരിത്രമെഴുതിയയാളാണ് ആംഗെലാ ഡൊറോത്തീ മെര്‍ക്കല്‍ എന്ന ആംഗെലാ മെര്‍ക്കല്‍. ലോകത്തെ ഏറ്റവും ശക്തയായ വ്യക്തിയായും സ്ത്രീയായും ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ അവര്‍ ഇടംപിടിച്ചിരുന്നു.
ഒരുതവണ ടൈം മാഗസിനിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയറുമായി. 2015ല്‍ അഭയാര്‍ഥികള്‍ക്ക് ജര്‍മനിയുടെ വാതില്‍ തുറന്നുകൊടുത്ത് ലോകത്തിന്റെ മനസിലേക്കു നടന്നുകയറി. ലോകത്തെ മുന്‍നിര ശക്തിയും ശബ്ദവുമായി ആംഗെലാ മെര്‍ക്കല്‍ മാറിയ വഴികള്‍ കൗതുകകരമാണ്.

 

 

കുട്ടിക്കാലം, പഠനം, വിവാഹം


1954 ജൂലൈ 17ന് പടിഞ്ഞാറന്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഹോസ്റ്റ് കാസ്‌നര്‍-ഹെര്‍ലിന്ദ് ദമ്പതികളുടെ മകളായാണ് ജനനം. പിതാവ് പാസ്റ്ററായിരുന്നെങ്കില്‍ മാതാവ് ഹെര്‍ലിന്ദ് അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി(എസ്.ഡി.പി.ജി)യില്‍ അംഗമായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ റഷ്യന്‍ ഭാഷയടക്കം വിവിധ ലോകഭാഷകളില്‍ വിദഗ്ധയായി. ചെറുപ്പത്തിലേ ശാസ്ത്രതല്‍പരയായിരുന്ന അവര്‍ ടെംപ്ലിനിലെ പ്രശസ്തമായ ലൈപ്‌സിഗ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദ, ബിരുദാനന്തര ബിരുദ പഠനവും ക്വാണ്ടം രസതന്ത്രത്തില്‍ പി.എച്ച്.ഡിയും എടുത്തു.
ബെര്‍ലിനിലെ പ്രശസ്തമായ ശാസ്ത്ര ഗവേഷണകേന്ദ്രമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ കെമിസ്ട്രി ഓഫ് ദി അക്കാദമി ഓഫ് സയന്‍സസിലും ഗവേഷണ പഠനം നടത്തി. അവിടെ ഇടക്കാലത്ത് അധ്യാപികയുമായി.
ലൈപ്‌സിഗില്‍ സഹപാഠിയായിരുന്ന ഉള്‍റിച്ച് മെര്‍ക്കലിനെ 1977ല്‍ ജീവിതപങ്കാളിയാക്കി. എന്നാല്‍, അഞ്ചുവര്‍ഷം കൊണ്ട് ആ ബന്ധം തകര്‍ന്നു. പിന്നീട് ക്വാണ്ടം രസതന്ത്രജ്ഞനും കോളജ് അധ്യാപകനുമായ ജോഖിം സ്യൂവറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ കുഞ്ഞുങ്ങളില്ല. സ്യൂവറിന് ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്.

 


രാഷ്ട്രീയത്തിലേക്ക്


നേതൃപാടവം ഒരു തലവരപോലെ മെര്‍ക്കലിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ഫ്രീ ജര്‍മന്‍ യൂത്ത്(എഫ്.ഡി.ജെ) അംഗമായും അധികം വൈകാതെ ജില്ലാ കമ്മിറ്റി അംഗമായും രാഷ്ട്രീയ രംഗപ്രവേശം. ഇടക്കാലത്ത് ഇടതു സാംസ്‌കാരിക സംഘടനയായിരുന്ന അജിറ്റ്‌പ്രോപിന്റെ അക്കാദമി ഓഫ് സയന്‍സസിലെ സെക്രട്ടറിയായി.
1989ല്‍ ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ തുടര്‍ച്ചയായി ജര്‍മനിയില്‍ ഉടലെടുത്ത രാഷ്ട്രീയ, സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി സജീവരാഷ്ട്രീയത്തിലേക്ക്. ഡെമോക്രാറ്റിക് എവൈകനിങ് പാര്‍ട്ടിയുടെ സജീവ അംഗമായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കിഴക്കന്‍ ജര്‍മന്‍ സര്‍ക്കാരില്‍ സഹവക്താവായി. 1990ല്‍ ഡെമോക്രാറ്റിക് എവൈകനിങ് കിഴക്കന്‍ ജര്‍മനി സി.ഡി.യു പാര്‍ട്ടിയില്‍ ലയിച്ച വര്‍ഷം സ്ട്രാല്‍സന്‍ഡില്‍നിന്നു മത്സരിച്ച് ആദ്യമായി ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗിലെത്തി. ആദ്യ ഊഴത്തില്‍തന്നെ വനിതാ-യുവജനകാര്യ മന്ത്രിയുമായി. ശേഷം പരിസ്ഥിതി-ആണവ സുരക്ഷാ വകുപ്പ് അടക്കമുള്ളവയുടെ മന്ത്രിപദം വഹിച്ചു.
2005ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലറായി മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് ഉയരങ്ങളിലേക്കു പറക്കുകയായിരുന്നു അവര്‍. യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയായി. 2000ത്തില്‍ സി.ഡി.യു പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി. ആദ്യമായി ഈ പദവിയിലെത്തുന്ന വനിതയും. ശക്തമായ ക്ഷേപ്രവര്‍ത്തനങ്ങളിലൂടെ വന്‍ ജനകീയ പിന്തുണ ആര്‍ജിച്ചു. പിന്നീട് 2009ലും 2015ലും നടന്ന തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളിലും ചാന്‍സലറായി അപ്രമാദിത്തം തുടര്‍ന്നു.

 

 

അംഗീകാരങ്ങള്‍


മൂന്നുതവണ ഫോബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ടൈം മാഗസിനിന്റെ പേഴ്‌സന്‍ ഓഫ് ദ ഇയര്‍. നിരവധി സര്‍വകലാശാലകള്‍ ഹോണേഴ്‌സ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അമേരിക്കയുടെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ ഫ്രീഡം, ഇസ്‌റാഈലിന്റെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. 2016ല്‍ ലോകത്തെ ഏറ്റവും ശക്തിയുള്ള മൂന്നാമത്തെ വ്യക്തിയും. 2009ല്‍ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷനല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് പുരസ്‌കാരവും 2012ല്‍ ഇന്ദിരാ ഗാന്ധി പീസ് അവാര്‍ഡും നല്‍കി ഇന്ത്യയും അവരെ ആദരിച്ചു.

 

ഫുട്‌ബോളിനോട് പ്രണയം, പട്ടിയെപേടി


1989ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് ഇരുജര്‍മനികളും ഒന്നിച്ച ചരിത്രരാവ് ജനം ആഘോഷമാക്കിയപ്പോള്‍ മെര്‍ക്കല്‍ നേരത്തേ ഉറങ്ങാന്‍ പോയി. കാരണമായി അവര്‍ പറഞ്ഞത് ഇതായിരുന്നു: പിറ്റേന്ന് ഐക്യരാജ്യത്തിനുവേണ്ടി ഉണര്‍ന്നിരുന്നു പ്രവര്‍ത്തിക്കണമെങ്കില്‍ അന്നു നേരത്തേ ഉറങ്ങേണ്ടിയിരുന്നു. ഫുട്‌ബോളിനോട് അടങ്ങാത്ത അഭിനിവേശമാണ് അവര്‍ക്ക്. എന്നാല്‍, മെര്‍ക്കലിന്റെ പട്ടിപ്പേടി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനു വരെ അറിയാവുന്ന കാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago