HOME
DETAILS
MAL
ആരോപണം അസംബന്ധം, യുദ്ധം പ്രഖ്യാപിച്ചിട്ടില്ല- ഉത്തര കൊറിയയെ നിഷേധിച്ച് യു.എസ്
backup
September 26 2017 | 04:09 AM
വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന ആരോപണം നിഷേധിച്ച് യു.എസ്. ഉത്തരകൊറിയയുടെ ആരോപണം തീര്‍ത്തും അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് പറഞ്ഞു. അതേസമയം, പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എസ് കൊറിയയ്ക്ക് മുന്നറിയിപ്പു നല്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൊറിയന്‍ സൈനിക അതിര്‍ത്തിയില്‍ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയ സംഭവത്തോട് ന്യൂയോര്‍ക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള അവകാശം ഉ.കൊറിയയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."