നാട്ടുകാര്‍ക്ക് ദുരിതമായി പാതയോരത്തെ വാഹന പാര്‍ക്കിങ്
കക്കട്ടില്‍: കുറ്റ്യാടി - നാദാപുരം സംസ്ഥാന പാത 38ല്‍ കുളങ്ങരത്ത് പള്ളിക്ക് മുന്‍വശം ടിപ്പര്‍ ലോറി ഉള്‍പ്പെടെയുള്ള കൂറ്റന്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ദുരിതമായി മാറുന്നു.
വൈകുന്നേരത്തോടെ പാര്‍ക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ മദ്‌റസയിലേക്കും പള്ളിയിലേക്കുമെത്തുന്നവര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. രാവിലെ 8ന് ശേഷമേ ഇവ ഇവിടെ നിന്ന് മാറ്റുകയുള്ളൂ.
ഇത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടുകാര്‍ വാഹന ഉടമകളോട് ഇവ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെ ങ്കിലും ചെവിക്കൊള്ളാത്തതിനാല്‍ വിദൂരങ്ങളില്‍ നിന്ന് പോലും വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടുന്നത് പതിവാക്കിയിരിക്കുകയാണ്.
ഞായറാഴ്ചകളില്‍ മുഴുവന്‍ സമയവും ഈ വാഹനങ്ങള്‍ ഇവിടെ തന്നെയാണ്. ഡിവൈഡറിന് സമീപത്തു തന്നെ നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."