കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരുടെ കരം സ്വീകരിച്ചുതുടങ്ങി
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരുടെ കരം കടകംപള്ളി വില്ലേജ് ഓഫിസില്‍ സ്വീകരിച്ചു തുടങ്ങി. തട്ടിപ്പിനെ തുടര്‍ന്ന് ഇവിടുത്തെ കരം നാലു വര്‍ഷമായി സ്വീകരിച്ചിരുന്നില്ല.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജും സംഘവും വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് 2013 മുതല്‍ ഭൂ ഉടമകളില്‍ നിന്നും കരം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചത്. കരമടയ്ക്കാന്‍ വില്ലേജിലെത്തിയപ്പോഴാണ് ഭൂമിതട്ടിപ്പിനെകുറിച്ച് പുറത്തറിയുന്നത്.
150 ഓളം കുടുംബങ്ങളുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്‍ക്കല സ്വദേശി രംഗത്തെത്തിയതോടെയാണ് ഭൂമി വിവാദത്തിന് തുടക്കമായത്. 44 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി രേഖകളില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്.
കടകംപള്ളി ഭൂമി ഇടപാടില്‍ 14 കോടിയുടെ തട്ടിപ്പ് നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 മുതല്‍ 27വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."