HOME
DETAILS
MAL
റോഹിംഗ്യകളെ സംരക്ഷിക്കണം; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി
backup
September 26 2017 | 13:09 PM
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരായ പ്രസ്താവനയുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. നവ്ഭാരത് ടൈംസിലെ ലേഖനത്തിലാണ് റോഹിംഗ്യകളെ അനുകൂലിച്ച് വരുണ്‍ ഗാന്ധി എഴുതിയത്.
റോഹിംഗ്യകളെ പുറന്തള്ളുകയല്ല വേണ്ടതെന്നും അവരോട് മനുഷ്യത്വം കാണിക്കണമെന്നും വരുണ്‍ പറഞ്ഞു. എന്നാല്‍ വരുണിന്റെ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍ രംഗത്തെത്തി. രാജ്യതാല്പര്യത്തിനു വിരുദ്ധമാണ് വരുണിന്റെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുള്ള റോഹിംഗ്യകളെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ബി.ജെ.പിയുടെ ഇടയില്‍ നിന്നു തന്നെ എതിരഭിപ്രായമുയരുന്നത്. റോഹിംഗ്യകള്‍ രാജ്യത്തിനു ഭീഷണിയാണെന്നും പുറത്താക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."