HOME
DETAILS

സഊദിയില്‍ മലയാളി നഴ്‌സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  
backup
September 26, 2017 | 3:42 PM

64651874681651654

റിയാദ്: സഊദിയില്‍ സര്‍ക്കാര്‍ ആശുപത്രി നഴ്‌സായിരുന്ന എറണാകുളം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച ജില്ലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറു വയസായിരുന്നു.

അല്‍ഖസീം പ്രവിശ്യയില്‍ ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമിറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലിസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മുഖം കുത്തിയ നിലയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാസപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച മൃതദേഹം പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പാണ് ജിന്‍സി ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ആദ്യ അവധി കഴിഞ്ഞു ഈ മാസം രണ്ടിനാണ് മടങ്ങിയെത്തിയത്. അവിവാഹിതയാണ്. അമ്മ: ജോളി മാത്യു, സഹോദരി ബിന്‍സി ദല്‍ഹി അപ്പോളോ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. സഹോദരന്‍ ബാസില്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  5 days ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  5 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  5 days ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  5 days ago
No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  5 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  5 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  5 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago