റെഡ്‌ക്രോസില്‍ വന്‍ അഴിമതി
തിരുവനന്തപുരം: റെഡ്‌ക്രോസ് സൊസൈറ്റിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ധനകാര്യ പരിശോധനാ വിഭാഗം. സ്റ്റാമ്പ് വില്‍പനയിലൂടെ ലഭിച്ച 3 കോടിയില്‍ ഒന്നര ലക്ഷം മാത്രമാണ് സൊസൈറ്റിയുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചത്. ആഡംബര വാഹനങ്ങളും വിലകൂടിയ മൊബൈല്‍ ഫോണും വാങ്ങുന്നതിന് ഭരണസമിതി പൊതുപണം ധൂര്‍ത്തടിച്ചു.
ഭാരവാഹികളായ സുനില്‍ സി. കുര്യന്‍ 14 ലക്ഷത്തോളം രൂപയും ചെമ്പഴന്തി അനില്‍ നാലേമുക്കാല്‍ ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. ഈ തുക 18 ശതമാനം പലിശനിരക്കില്‍ ഇവരില്‍നിന്ന് തിരികെപിടിക്കണമെന്നും ധനകാര്യ പരിശോധനാ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
ഹോട്ട് കേക്ക് എന്ന സാങ്കല്‍പ്പിക കമ്പനിയില്‍ നിന്ന് 5,65,000 രൂപക്ക് ക്രിസ്മസ് കേക്ക് വാങ്ങിയെന്ന രേഖയും ഉണ്ടാക്കി. വാഹനം വര്‍ക്ക്‌ഷോപ്പിലായിരുന്നപ്പോള്‍ അതേ വാഹനത്തില്‍ 48,000 രൂപക്ക് ഇന്ധനം അടിച്ചെന്നാണ് പറയുന്നത്. ഈ ബില്ലുകള്‍ റെഡ്‌ക്രോസില്‍ നടന്ന ക്രമക്കേടിന്റെ തെളിവാണ്. 55 ലിറ്റര്‍ മാത്രം ഇന്ധനക്ഷമതയുള്ള വാഹനത്തിന് 68 ലിറ്റര്‍ പെട്രോള്‍ അടിച്ചുവെന്ന വിചിത്രമായ കണക്കും രേഖയിലുണ്ട്.
ഇഷ്ടക്കാരായ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് നല്‍കി. ഒരു സ്വര്‍ണവ്യാപാരി നല്‍കിയ പുതിയ വാഹനം നേര്‍പ്പകുതി വിലക്ക് ഭരണസമിതി മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്. റെഡ്‌ക്രോസിന്റെ മുന്‍ മാനേജിങ് കമ്മിറ്റി അംഗം സി. ഭാസ്‌കരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പരിശോധനക്ക് ധനമന്ത്രി തോമസ് ഐസക് ഉത്തരവിടുകയായിരുന്നു. സുനില്‍ സി. കുര്യന്‍, ചെമ്പഴന്തി അനില്‍, രജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ഡോ. ബീന എന്നിവര്‍ നടത്തിയ അന്വേഷണത്തിലും റെഡ്‌ക്രോസില്‍ സാമ്പത്തിക തിരിമറികള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."