HOME
DETAILS

സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി

  
backup
September 28 2017 | 02:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5

റിയാദ്: സഊദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊïണ്ട് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് സല്‍മാന്‍ രാജാവ് ചരിത്ര ഉത്തരവ് നടത്തിയത്. ഗതാഗത വ്യവസ്ഥയില്‍ വന്‍ പരിഷ്‌കരണം വരുത്തിക്കൊïണ്ടുള്ള പ്രഖ്യാപനത്തില്‍ വിവിധവശങ്ങള്‍ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയത്. അടുത്ത വര്‍ഷം ജൂണ്‍ 23 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക.
ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഊദിയില്‍ വനിതകള്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കാനുള്ള അനുമതി ഉïണ്ടാകുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് മതപരമായ വീക്ഷണത്തില്‍ അനുവദനീയമാണെന്നു (ഹലാല്‍) പണ്ഡിത സഭാംഗങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നുവെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
തെറ്റുകളിലേക്കും കുഴപ്പങ്ങളിലേക്കും ചാടാനുള്ള സാധ്യതകള്‍ ചൂïണ്ടിക്കാണിച്ചാണ് ഡ്രൈവിങ് തടസമായി ഉന്നയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വിദൂര സാധ്യത മാത്രമാണെന്ന് ഉത്തരവില്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗമനം ശരിയാവുകയാണെകില്‍ പോലും സുരക്ഷിതത്വവും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കുന്ന പക്ഷം സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ പണ്ഡിതന്മാര്‍ വിലക്ക് കാണുന്നില്ല.
സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുമ്പോള്‍ അനുവര്‍ത്തിക്കേïണ്ട നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, തൊഴില്‍ സാമൂഹ്യ പുരോഗതി വകുപ്പ്, എന്നീ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് ഉന്നതതല കമ്മിറ്റിക്കു രൂപം നല്‍കാനും ഉത്തരവിലുï്.
അതേസമയം സഊദി വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കുമ്പോള്‍ രാജ്യത്തെ ഹൗസ് ഡ്രൈവര്‍മാര്‍ ആശങ്കയിലാണ്. രാജ്യത്താകമാനം ഏകദേശം എട്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇന്ത്യയടക്കം സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. നല്ലൊരു ശതമാനം മലയാളികളും ഹൗസ് ഡ്രൈവര്‍ മേഖലയിലുïണ്ട്. ഷോപ്പിങ്ങിനും വിദ്യാലയത്തിലേക്കും സ്ത്രീകളെയും കുട്ടികളെയും കൊïുപോകുകയാണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിക്കുന്നതോടെ ഈ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരികയും സഊദി കുടുംബങ്ങളിലെ അനാവശ്യമായ സാമ്പത്തിക ചിലവ് തടയുകയും ചെയ്യും.
രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ സ്വദേശി കുടുംബങ്ങളില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം തന്നെ പരിതാപകരമായ അവസ്ഥയിലാണ് കടന്നുപോകുന്നതെന്നും അതിനു പരിഹാരമാകുന്നതാണ് സല്‍മാന്‍ രാജാവിന്റെ ചരിത്ര വിധിയെന്നും സഊദി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗദ ഗുനിം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago