HOME
DETAILS
MAL
റോഹിംഗ്യകള്‍ക്ക് മ്യാന്മറിലേക്ക് മടങ്ങാനാകുമോ?
backup
September 28 2017 | 02:09 AM
ജനീവ: ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനാകുമോ എന്നത് പ്രധാന ചോദ്യമാണെന്ന് യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി.
അടുത്ത ആഴ്ച മ്യാന്മര് സര്‍ക്കാര്‍ പ്രതിനിധികളുമായി ജനീവയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഈ വിഷയം പരിഗണിക്കും. മ്യാന്മര് സര്‍ക്കാരാണ് ഇതിന് പരിഹാരം കാണേïതെന്നും ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.
റോഹിംഗ്യകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മ്യാന്മര് നടപ്പിലാക്കണം.
പൗരത്വം നല്കിയാല് മാത്രമാണ് റോഹിംഗ്യകള്‍ മ്യാന്മറിലേക്ക് തിരിച്ചുപോവുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."