മാറ്റിസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കാബൂളില്‍ റോക്കറ്റാക്രമണം
കാബൂള്‍: യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കാബൂളില്‍ റോക്കറ്റാക്രമണം. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കാണ് മാറ്റിസ് കാബൂളിലെത്തിയത്. നാറ്റോ അധ്യക്ഷന്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗിനൊപ്പമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്.
മാറ്റിസ് വിമാനത്താവളത്തിലിറങ്ങിയ ഉടനെ റോക്കറ്റാക്രമണം ഉണ്ടായതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. 30ലധികം റോക്കറ്റുകള്‍ വിമാനത്താവളത്തിനടുത്തുള്ള സൈനിക കേന്ദ്രത്തിനടുത്ത് പതിച്ചതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടന്ന പ്രദേശങ്ങളില്‍ സുരക്ഷാസേന നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ആക്രണത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താലിബാനും ഐ.എസും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അഞ്ചു പ്രദേശവാസികള്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരര്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന വ്യക്തമാക്കി. ഇവര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നേരത്തെ വിമാനസര്‍വിസുകള്‍ റദ്ദാക്കിയെന്നറിയിച്ച വിദേശകാര്യ മന്ത്രാലയം ഇത് പിന്നീട് തിരുത്തിയിട്ടുണ്ട്. സര്‍വിസുകള്‍ യഥാസമയം നടക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ആക്രമണത്തെ മാറ്റിസ് അപലപിച്ചു. തീവ്രവാദികളുടെ വിധ്വംസക പ്രവര്‍ത്തനമാണ് ഇതെന്ന് മാറ്റിസ് അഭിപ്രായപ്പെട്ടു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മാറ്റിസ് കാബൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തീവ്രവാദത്തിനെതിരേ പോരാടാന്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് മാറ്റിസ് പറഞ്ഞു. നിലവില്‍ 8400 യു.എസ് ട്രൂപ്പുകള്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ട്. ഇവര്‍ അഫ്ഗാന്‍ സൈനികര്‍ക്ക് ഭീകരെ നേരിടാനുള്ള പരിശീലനം നല്‍കുന്നുണ്ട്. നേരത്തെ ഒബാമ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് വന്ന ട്രംപ് ഭരണകൂടം ഈ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. താലിബാനെതിരേ പോരാടാന്‍ യു.എസ് സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തീരുമാനത്തിന് വേണ്ടിയാണ് മാറ്റിസിന്റെ സന്ദര്‍ശനമെന്നും അഭ്യൂഹമുണ്ട്. ഇതിനായി 3000 ട്രൂപ്പുകളെ കൂടുതലായി അഫ്ഗാനിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."