HOME
DETAILS

മോദിക്കെതിരേ ബി.ജെ.പിയില്‍ പടയൊരുക്കം

  
backup
September 28 2017 | 03:09 AM

national-28-09-2017-bjp-against-modi

ന്യൂഡല്‍ഹി: കാര്യമായ ആലോചനനടത്താതെ ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുകയും വേïത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുകയും ചെയ്ത നരേന്ദ്രമോദിസര്‍ക്കാരിന്റെ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ ചോദ്യംചെയ്തു ബി.ജെ.പി മാര്‍ഗനിര്‍ദേശക് മണ്ഡല്‍ അംഗവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്സുമാണ് രംഗത്തുവന്നത്. 

ഇന്ത്യ വന്‍സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നും നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിന്റെ അനന്തരഫലവുമാണ് സമ്പദ്‌വ്യവസ്ഥ തകരാന്‍ കാരണമെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയേയും 'എനിക്ക് ഇപ്പോള്‍ സംസാരിക്കേïതുï്' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സിന്‍ഹ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
കഴിഞ്ഞദിവസം റോഹിംഗ്യന്‍ അഭയാര്‍ഥികളോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ പ്രമുഖ ഹിന്ദുപത്രത്തില്‍ ബി.ജെ.പി എം.പിയും, കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ മകനുമായ വരുണ്‍ഗാന്ധി ലേഖനമെഴുതിയതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നത്.

 


സമ്പദ് വ്യവസ്ഥ തകരുന്നു: സിന്‍ഹ

 

സിന്‍ഹയുടെ ലേഖനത്തില്‍ നിന്ന്
നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം ഇന്തിയിലെ ചെറുകിട വ്യാപാര മേഖല പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ നിക്ഷേപം കഴിഞ്ഞ രïുപതിറ്റാïില്‍ ഒരിക്കല്‍ പോലും ഇല്ലാത്തത്ര കുറഞ്ഞു. വ്യാവസായിക ഉല്‍പാദനം പാടെ തകര്‍ന്നു. കാര്‍ഷിക മേഖലയും നിര്‍മാണമേഖലയും വലിയ തൊഴില്‍ദാതാവായ വ്യവസായ മേഖലയും തകര്‍ച്ചയുടെ വക്കിലാണ്. കയറ്റുമതി കുറഞ്ഞു, സേവനമേഖല മന്ദഗതിയിലായി. വികലമായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയത് വ്യവസായികളെയും തളര്‍ത്തി. തൊഴില്‍വിപണിയില്‍ പുതിയ അവസരങ്ങള്‍ വരാതെയായി. ലക്ഷക്കണക്കിന് പേര്‍ക്കു ജോലിനഷ്ടമായി. ഇപ്പോള്‍ പുറത്തുവന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് തെറ്റാണ്.
യാഥാര്‍ഥ്യം ഇതിലും പരിതാപകരമാണ്. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടു. അദ്ദേഹം സമ്പദ്‌വ്യവസ്ഥയിലുïാക്കിയ കുഴപ്പങ്ങള്‍ക്കെതിരേ ഇനിയും സംസാരിച്ചില്ലെങ്കില്‍ രാജ്യത്തോട് ചെയ്യുന്ന ചുമതലയില്‍ ഞാന്‍ പരാജയപ്പെടും. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരമാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്. അവരൊക്കെ ഇക്കാര്യം തുറന്നുപറയാത്തത് ഭയം കൊïാണ്.
ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത നയങ്ങള്‍ക്കൊക്കെ ഇപ്പോള്‍ മറുപടി പറയേï സാഹചര്യമാണ് ഉïായിരിക്കുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ് രാജിനെതിരേ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. ഇപ്പോഴത് സര്‍ക്കാരിന്റെ പതിവു നടപടിയായി. നോട്ട് നിരോധനശേഷം ദശലക്ഷക്കണക്കിന് പേരെയാണ് നികുതിവകുപ്പ് വേട്ടയാടുന്നത്.

 


സര്‍ക്കാരിനെതിരേ ബി.എം.എസ്സും


ന്യൂഡല്‍ഹി: തെറ്റായ ഉപദേശകരും വഴിതെറ്റിക്കുന്ന പരിഷ്‌കരണങ്ങളുമാണ് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന്റെ കാരണങ്ങളെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ കുറ്റപ്പെടുത്തി.
പ്രതിസന്ധിയിലായ തൊഴിമല്‍മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക ഉത്തേജനപാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജി.എസ്.ടിയും നോട്ടുനിരോധനവും ചില്ലറവ്യാപാരമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപവും രാജ്യത്തിന്റെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തെന്നും കൂട്ടിച്ചേര്‍ത്തു.

 

'ഇന്ത്യന്‍ വിമാനത്തിന്റെ ചിറകറ്റു'


ന്യൂഡല്‍ഹി: യശ്വന്ത് സിന്‍ഹയുടെ ലേഖനം ഏറ്റുപിടിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മാന്യരെ, ഇത് നിങ്ങളുടെ കോപൈലറ്റായ ധനമന്ത്രിയാണ് സംസാരിക്കുന്നത്. ദയവായി നിങ്ങളുടെ സീറ്റ്‌ബെല്‍റ്റ് മുറുക്കുക. സുരക്ഷിത നിലയില്‍ ഇരിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ വീണുപോയി- രാഹുല്‍ ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago