HOME
DETAILS

യെദിയൂരപ്പക്കെതിരെ പോക്‌സോ കേസ്; സഹായം തേടിയെത്തിയ 17കാരിയെ പീഡിപ്പിച്ചു

  
Web Desk
March 15 2024 | 03:03 AM

BS Yediyurappa, ex-Karnataka Chief Minister, charged with sexual assault of minor

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്‌സോ കേസ്. ബംഗളൂരു സദാശിവ നഗര്‍ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

17കാരിയുടെ മാതാവാണ് ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നല്‍കിയത്. വഞ്ചനാ കേസില്‍ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെണ്‍കുട്ടിയും 81കാരനായ Bയെദിയൂരപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. 

2008 മുതല്‍ 2011 വരെയും 2019 മുതല്‍ 2021 വരെയും 2018ല്‍ കുറഞ്ഞ കാലവും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് 2021ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേല്‍ക്കുകയുമായിരുന്നു. 2023വരെ ബൊമ്മെ ആയിരുന്നു മുഖ്യമന്ത്രി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈവേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് ബൊമ്മെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."