മെഷിനിസ്റ്റ് ഒഴിവ്
തിരുവനന്തപുരത്ത് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഷീനിസ്റ്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനുള്ള ഒരു സ്ഥിരം ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി.യും, ടര്‍ണര്‍ ട്രേഡില്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കെമിക്കല്‍, പെട്രോകെമിക്കല്‍ ഫെര്‍ട്ടിലൈസര്‍/എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് സ്ഥാപനത്തില്‍ ടര്‍ണര്‍/മെഷീനിംഗ് ജോലിയിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തില്‍ ഇളവുണ്ട്. വയസ്സ് : 1836 (നിയമാനുസൃത വയസ്സിളവ് അനുവദിക്കും), സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. ശമ്പളം : 589015210 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 12 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."