ബി.ജെ.പി പോര് രൂക്ഷതയിലേക്ക്: യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി ജയ്റ്റ്ലി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതോടെ മോദി നയത്തെച്ചൊല്ലിയുള്ള ബി.ജെ.പിയിലെ പോര് രൂക്ഷമായി.
''മുന്‍ ധനമന്ത്രിയെന്ന നിലയിലുള്ള ആഡംബരം എനിക്കില്ലെന്ന് ഞാന്‍ സമ്മതിക്കുകയാണ്. കോളമിസ്റ്റായി പരിവര്‍ത്തനം ചെയ്യപ്പെട്ട മുന്‍ ധനമന്ത്രിയുടെ ആഡംബരവും എനിക്കില്ല.''- മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയെ ഉദ്ദേശിച്ച് ജയ്റ്റ്ലി പറഞ്ഞു.
ബിജെപിയില്‍ ഒരുപാടു പേര്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ടെന്നും പേടികാരണമാണ് ആരും ഒന്നും പ്രതികരിക്കാത്തതെന്നും കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖനത്തിലാണ് മോദി സര്‍ക്കാരിനെതിരെ അദ്ദേഹം തുറന്നടിച്ചത്. പിന്നാലെ, അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."