ബഹ്‌റൈനില്‍ ആശൂറ അവധി 30 മുതല്‍
മനാമ: ബഹ്‌റൈനില്‍ ആശുറാ പൊതു അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 (ശനി, ഞായര്‍, തിങ്കള്‍) എന്നീ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ പൊതു അവധി ദിനങ്ങളായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.
രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ശനിയാഴ്ച അവധി ദിനമായതിനാലാണ് തിങ്കളാഴ്ചകൂടി അവധി നല്‍കിയിരിക്കുന്നത്. ഇതോടെ വെള്ളിയാഴ്ച ഉള്‍പ്പെടെ 4 ദിവസത്തെ അവധിയാണ് ബഹ്‌റൈനില്‍ ലഭിക്കുക.
അതേ സമയം മുഹറം മാസപ്പിറവി അനുസരിച്ച് മുഹറം 9,10 ദിവസങ്ങളിലുള്ള താസൂആ, ആശുറാ സുന്നത്ത് നോന്പുകള്‍ അനുഷ്ഠിക്കേണ്ടത് സ പ്തംബര്‍ 29, 30 ദിവസങ്ങളിലായിരിക്കും. സൗദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിശ്വസികളും ഈ ദിവസങ്ങളിലുള്ള ഐഛിക വൃതാനുഷ്ഠാനത്തില്‍ പങ്കാളികളാകും. വിവിധ മതകാര്യ വിഭാഗങ്ങളുടെ കീഴില്‍ വിപുലമായ ആശൂറാ ദിനാചരണ പരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."