വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കല്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി
കൊച്ചി: കെ.ടി.ഡി.എഫ്.സി (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) എം.ഡിയായിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിത അന്വേഷണവും നടപടികളും റദ്ദാക്കാന്‍ മുന്‍ ഡി.ജി.പി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
സര്‍ക്കാരിന്റെ നിലപാട് തേടിയ ഹൈക്കോടതി ഹരജി ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കാനായി മാറ്റി.
2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ എം.ഡിയായിരിക്കെ രണ്ട് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ബാബുരാജ് എന്നൊരാള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് സെപ്റ്റംബര്‍ 14ന് വിജിലന്‍സ് കോടതി കണ്ടെത്തിയതാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) അംഗമായി നിയമിക്കുന്നതിന് തന്റെ പേര് പരിഗണിക്കുന്നതിനിടെ വീണ്ടും ഇതേ വിഷയത്തില്‍ പരാതിയുമായി തിരുവനന്തപുരം സ്വദേശി എ.ജെ സുക്കര്‍ണോ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."