ക്രെഡിറ്റ് കാര്‍ഡ് നിരസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ
ജിദ്ദ: സഊദിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം.
ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പതിച്ച വ്യാപാര സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാതിരുന്നാലാണ് വാണിജ്യ നിക്ഷേപ മന്ത്രാലയം പിഴ ചുമത്തുക.
ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നിക്ഷേപ മന്ത്രാലയം പിഴ ചുമത്തുമെന്ന് സഊദി ബാങ്കുകളുടെ കീഴിലെ മീഡിയ ബോധവല്‍ക്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ ത്വല്‍ഹത് ഹാഫിസ് പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്നത് ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും തമ്മിലുള്ള കരാറിന് വിരുദ്ധമാണ്. കാര്‍ഡുകള്‍ നിരസിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ പേയ്മെന്റ് സേവനം പിന്‍വലിക്കും.
വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും തമ്മിലുണ്ടാക്കുന്ന കരാര്‍ പ്രകാരം മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ ബാധ്യസ്ഥമാണ്. സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്നത് നിയമ ലംഘനമായി പരിഗണിക്കുമെന്ന് ത്വല്‍ഹത് ഹാഫിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."