HOME
DETAILS
MAL
ഛത്തിസ്ഗഡില്‍ 55.60 ലക്ഷം പേര്‍ക്ക് സൗജന്യമായി ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
backup
September 28 2017 | 22:09 PM
റായ്പൂര്‍: ഛത്തിസ്ഗഡില്‍ സൗജന്യമായി സ്മാര്‍ട്‌ഫോണ്‍ നല്‍കാനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി രമണ്‍സിങ്. സംസ്ഥാനത്തെ 55.60 ലക്ഷം ആളുകള്‍ക്ക് ഫോണ്‍ നല്‍കാനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
സംസ്ഥാനത്തെ വാര്‍ത്താ വിനിമയ വിപ്ലവ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫോണ്‍ നല്‍കുന്നത്. ഇതിനായി 230 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 50.80 ലക്ഷം പേര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 55.60 ലക്ഷം പേര്‍ക്കുകൂടി ഫോണ്‍ നല്‍കാനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."