ബസുകള്‍ അടിമുടിമാറും: ഏകീകൃത ബസ് കോഡ് ഒക്ടോബര്‍ ഒന്ന് മുതല്‍
കാസര്‍കോട്: രാജ്യത്ത് സര്‍വിസ് നടത്തുന്ന ബസുകളുടെ രൂപം അടിമുടി മാറും. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് ഏകീകൃത ബസ് നിയമം നിലവില്‍ വരേണ്ടത്.
സര്‍വിസ് നടത്തുന്ന ബസുകളില്‍ ഭൂരിഭാഗവും വേണ്ടത്ര സുരക്ഷിതത്വം ഇല്ലാതെയാണ് ഓടുന്നതെന്ന കണ്ടെത്തലാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. പുതിയ നിയമത്തില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നുണ്ട്. ഇതിന് പുറമേ അപകടങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ രണ്ടു എമര്‍ജന്‍സി ഡോറുകള്‍ ബസിന്റെ ഇരു വശങ്ങളിലുമായി ഉണ്ടാകണം. അംഗവൈകല്യം സംഭവിച്ചരുടെ പ്രത്യേക സീറ്റിന് സമീപത്ത് ബസ് നിര്‍ത്തുന്നതിന് വേണ്ടി സ്റ്റോപ്പ് ബട്ടണ്‍ സൗകര്യവും സ്ഥാപിക്കണം. സീറ്റുകള്‍ തമ്മിലുള്ള അകലം 70, 80 മി.മീറ്ററിന്റെ ഇടയിലുള്ള അകലം വേണം. ഓട്ടോമാറ്റിക്ക് ഡോറുകളാണ് മറ്റൊരു പ്രത്യേകത. 12 മീറ്റര്‍ ചേസിസില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 58 സീറ്റും, 10 മീറ്റര്‍ ചേസിസില്‍ 35 സീറ്റും ദീര്‍ഘ ദൂര ബസുകള്‍ക്ക് അനുവദിക്കുന്നു. എന്നാല്‍ നഗരങ്ങളില്‍ മാത്രം ഓടുന്ന ബസില്‍ 33 സീറ്റുകളാണ് അനുവദിക്കുന്നത്. പുതിയ ബസുകള്‍ ഇറക്കുമ്പോള്‍ ഈ രീതിയിലുള്ള ബസുകള്‍ ഇറക്കിയാല്‍ മാത്രമേ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള അനുമതികള്‍ ലഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."