സി.എം.എഫ്.ആര്‍.ഐക്ക് സ്വച്ഛ്ഭാരത് പുരസ്‌കാരം
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ) കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം സ്വച്ഛ്ഭാരത് പദ്ധതി ഏറ്റവും വിജയകരമായി നടപ്പിലാക്കിയ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐ.സി.എ.ആര്‍) കീഴിലുള്ള സ്ഥാപനങ്ങളില്‍ ദേശീയതലത്തില്‍ സി.എം.എഫ്.ആര്‍.ഐക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷനാണ് ഒന്നാം സ്ഥാനം.
പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സി.എം.എഫ്.ആര്‍.ഐ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ബഹുമുഖ ശുചിത്വ കര്‍മപദ്ധതികളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നത് കൂടാതെ, മാലിന്യസംസ്‌കരണം, പ്രകൃതിസൗഹൃദ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആരോഗ്യ ബോധവല്‍ക്കരണം, ജലസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം തുടങ്ങിയവയായിരുന്നു പ്രധാന പദ്ധതികള്‍. കൂടാതെ, നൂതന ആശയം എന്ന നിലയില്‍, കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഒരുക്കിയ മത്സ്യശ്മശാന കലാസൃഷ്ടിയും (ഫിഷ് സിമട്രി) സി.എം.എഫ്.ആര്‍.ഐക്ക് പുരസ്‌കാരം ലഭിക്കാന്‍ സഹായകരമായി.
കൊച്ചി കേന്ദ്രത്തിന് പുറമെ, ഗുജറാത്തിലെ വെരാവല്‍, മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം, മണ്ഡപം, തൂത്തുകുടി, ചെന്നൈ, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള സി.എം.എഫ്.ആര്‍.ഐയുടെ സെന്ററുകളും ഒരുമിച്ചാണ് സ്വച്ഛ്ഭാരത് പദ്ധതി നടപ്പിലാക്കിയത്.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് സി.എം.എഫ.്ആര്‍.ഐയിലെ സ്വച്ഛഭാരത് നോഡല്‍ ഓഫിസര്‍. അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."