കുട്ടികള്‍ക്ക് ഒരേ സ്കൂളില്‍ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: കുട്ടികള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയോ ആറു മുതല്‍ എട്ടു വരെയോ പഠിക്കാന്‍ ഒരേ സ്കൂളില്‍ തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം പുനഃ ക്രമീകരിച്ച് എല്‍.പി സ്കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍മാരടക്കമുള്ളവര്‍ നല്കിയ ഒരുകൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിലപാട്.
വിദ്യാഭ്യാസം ലഭിക്കുന്നതിനു സമീപ പ്രദേശത്തു കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനാണ് സര്‍ക്കാരിന് ബാധ്യതയുള്ളത്. ഒരേ സ്കൂളില്‍ തന്നെ ഇതു സാധ്യമാകണമെന്ന് നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി സ്കൂളുകള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആക്ഷേപം. സ്കൂള്‍ അനുവദിക്കുന്നതും അപ്ഗ്രേഡ് ചെയ്യുന്നതും ഒരു പ്രദേശത്തെ ആവശ്യം പരിഗണിച്ചാണ്. മാത്രമല്ല, വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ ഹാജരായി ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."