എസ്.എ: രാഷ്ട്രീയത്തിലെ ചെറുപുഞ്ചിരി
തലശ്ശേരി: സെയ്തലവി പുതിയ വളപ്പിലിനെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ മറക്കില്ല. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും മനസിലിടം നേടിയ സൗമ്യനായ രാഷട്രീയക്കാരനായിരുന്നു എസ്.എ പുഞ്ചിരിച്ച മുഖവുമായി കൈപിടിച്ച് കുലുക്കി സൗഹൃദം പങ്കുവയ്ക്കുന്ന എസ്.എ സംസ്ഥാന നേതാവായി ഉയര്‍ന്നത് ലളിതമായ ജീവിത ശൈലിയും സൗമ്യതയും മൂലമാണ്. മുസ്‌ലീംലീഗില്‍ നിന്ന് വിട്ടു പോയിട്ടും ലീഗിന്റെ ഉന്നത നേതാക്കളുമായും പ്രവര്‍ത്തകരുമായും സൗഹൃദം തുടര്‍ന്നു.
എം.എസ്.എഫിലൂടെ സംഘടനാ രംഗത്ത് കടന്നുവന്ന എസ്.എയുടെ രാഷ്ട്രീയ വഴിത്തിരിവ് ഫാറൂഖ് കോളജിലെ പഠനകാലമായിരുന്നു. ആധുനിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായ എസ്.ഐ അഖിലേന്ത്യാ ലീഗിനൊപ്പം പോയപ്പോഴും തുടര്‍ന്ന് ഐ.എന്‍.എല്‍ രൂപീകരിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയപ്പോഴും അണികളെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയാണ്.
വായനാപ്രിയനായ എസ്.എയുടെ വീട്ടില്‍ ഒരു ലൈബ്രറിതന്നെയുണ്ട്. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്യുന്നതും എസ്.എയുടെ ശൈലിയായിരുന്നു. ഏറ്റവും വലിയ ഹോബി പെന്‍ ശേഖരമായിരുന്നു.
വിലപിടിപ്പുള്ളതും അല്ലാത്തതുമായ എല്ലാത്തരം പേനകളും നിറച്ച ഒരു അലമാര ഇന്നും അദ്ദേഹത്തിന്റെ വീട്ടിലെ കൗതുക കാഴ്ചയാണ്. സൗമ്യനായ രാഷ്ട്രീയക്കാരനെയാണ് എസ്.എയുടെ വേര്‍പാടിലൂടെ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."